ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsകേരള ടൂറിസം വകുപ്പിൽ ഹൗസ് കീപ്പിങ് സ്റ്റാഫ്, അസിസ്റ്റന്റ് കുക്ക് ജോലി നേടാം

കേരള ടൂറിസം വകുപ്പിൽ ഹൗസ് കീപ്പിങ് സ്റ്റാഫ്, അസിസ്റ്റന്റ് കുക്ക് ജോലി നേടാം

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

കേരളത്തിൽ ജോലി നോക്കുന്നവർക്ക് കിടിലൻ അവസരം. ടൂറിസം വകുപ്പിന് കീഴിൽ ജോലി നേടാം. ടൂറിസം വകുപ്പിന് കീഴിലുള്ള തൃശ്ശൂർ, രാമനിലയം ഗസ്റ്റ് ഹൗസിൽ ഒഴിവുള്ള തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കരാർ നിയമനമാണ് ആകെ 3 ഒഴിവുകളാണ് വന്നിരിക്കുന്നത്. ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 9 ആണ്.

ഹൗസ്കീപ്പിങ് സ്റ്റാഫ്

ഒഴിവ്: 2.

യോഗ്യത: എസ്.എസ്.എൽ.സി./ തത്തുല്യം, കേരളസർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്ന് ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമ/ പി.ജി. ഡിപ്ലോമ, രണ്ട് സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ആറുമാസത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് കുക്ക്

ഒഴിവ്: 1.

- Advertisement -

യോഗ്യത: എസ്.എസ്.എൽ.സി./ തത്തുല്യം, കേരളസർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, രണ്ട് സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനുമുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.

  • പ്രതിദിനവേതനം: 675 രൂപ (എല്ലാ തസ്തികയ്ക്കും).
  • പ്രായം: 18-36.

അപേക്ഷ തപാലായി അയക്കണം. അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷകർ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ‘The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam – 682011’ എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയ്ക്ക് സ്വന്തം ചിലവിൽ ഹാജരാകേണ്ടതാണ്. നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 09-09-2024 വൈകുന്നേരം 5 മണി ആയിരിക്കും.

  • അവസാന തീയതി: സെപ്റ്റംബർ 9.
  • വെബ്സൈറ്റ്: keralatourism.gov.in.
  • നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും: Click Here
- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular