ഞായറാഴ്‌ച, ഒക്ടോബർ 6, 2024
HomeState Level JobsKerala Jobsഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 22/12/2022

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 22/12/2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 22/12/2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക




നിഷിൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഏർലി ഇന്റർവെൻഷൻ വിഭാഗത്തിലെ അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ടീച്ചിംഗ് യംഗ് ഹിയറിംഗ് ഇംപയേർഡ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ യോഗ്യതയും, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 29. വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.



- Advertisement -

തൊഴില്‍ മേള ഡിസംബര്‍ 27 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ സംയുക്തമായി ഡിസംബര്‍ 27 ന് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയുക്തി ജോബ് ഫെസ്റ്റ്-തൊഴില്‍മേള സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 27 ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിന് https://forms.gle/dRWSzJvuwbFt18ZZA ഫോം പൂരിപ്പിക്കണം. ഇരുപതില്‍ അധികം പ്രമുഖ സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04922 222309, 0491 2505204, 0491 2505435, 8848641283.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular