ഞായറാഴ്‌ച, ഒക്ടോബർ 6, 2024
HomeState Level JobsKerala Jobsഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 19/12/2022

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 19/12/2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 19/12/2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

 

അഡീഷണല്‍ കൗണ്‍സിലര്‍ നിയമനം

കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സഹിതം ഡിസംബര്‍ 31 നകം കുടുംബ കോടതിയില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04936 203630.

- Advertisement -




പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 23 ന് ഉച്ചക്ക് 2 ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഷ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് യോഗ്യതയോ അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം തിരുനെല്ലി പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍: 04935 250453

 

പ്രോജക്ട് മാനേജര്‍ നിയമനം

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സുരക്ഷാ പ്രോജക്റ്റിലേക്ക് പ്രോജക്ട് മാനേജര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദവും മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. എച്ച്.ഐ.വി പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടിക്കാഴ്ച ഡിസംബര്‍ 20 ന് രാവിലെ 10 ന് മാനന്തവാടി പ്രോജക്റ്റ് ഓഫീസില്‍ നടക്കും. ഫോണ്‍: 9497308010.



അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം

തിരുനെല്ലി ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്‌ളോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 23 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.

 

വാക് ഇൻ ഇന്റർവ്യൂ

‘എൻ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തിൽ ആരംഭിക്കുന്ന ട്രക്കിങ് ആക്ടിവിറ്റിയിൽ ഗൈഡായി പ്രവർത്തിക്കാൻ തൽപര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിലെ യുവാക്കൾക്കായുള്ള വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 22 ന് രാവിലെ 11 മുതൽ വൈകീട്ട് 3 വരെ
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസിൽ നടക്കും.
പ്രായ പരിധി 41 വയസ്സ്. പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. മുൻപരിചയമുള്ളവർക്കും, ബഹുഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവർക്കും മുൻഗണന ലഭിക്കും. ഫോൺ: +919778783522
+919744046365

- Advertisement -




അക്രഡിറ്റഡ് എഞ്ചിനിയര്‍ നിയമനം

വയനാട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം ആവശ്യമുള്ള പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനിയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടിഐ. 35 വയസ്സ് കവിയാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവയുമായി ഡിസംബര്‍ 29 ന് രാവിലെ 9 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 202232.

 

വനിതാ കമ്മിഷനിൽ പാർട്ട് ടൈം കൗൺസലർ

കേരള വനിതാ കമ്മിഷനിൽ നിലവിൽ ഒഴിവുള്ള ഒരു പാർട്ട് ടൈം കൗൺസലറുടെ ഒഴിവിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസലിംഗിൽ ഡിപ്ലോമയും ഫാമിലി കൗൺസലിംഗിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ജനുവരി 15 നകം സമർപ്പിക്കണം.



എച്ച്.എസ്.എ താത്കാലിക ഒഴിവ്

ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.എ (കണക്ക്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 24നു രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 9447427476, 9400006462, 0471 2590079.

- Advertisement -

 

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കൗണ്ടൻസി/ഫിനാൻസ് വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റി താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

60 ശതമാനം മാർക്കോടെ എം.കോം/എം.ബി.എ (ഫിനാൻസ്) ബിരുദവും നെറ്റും ഒരു വർഷം യു.ജി./പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളിൽ അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി. അഭികാമ്യം.

യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ഡിസംബർ 24ന് മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്: www.kittsedu.org, 0471-2327707.




ജി.ഐ.എസ് സ്പെഷ്യലിസ്റ്റിനെ വേണം

തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്. ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ് ആൻഡ് സ്പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com, pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.

 

കണ്ടിജന്റ് വര്‍ക്കേഴ്സ് നിയമനം

ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്‌സിനെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. ഏഴാം ക്ലാസ് പാസായ ബിരുദം നേടിയിട്ടില്ലാത്തവര്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാകണം. താല്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12 മണി വരെ കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെയും അസ്സലും പകര്‍പ്പുമായി പങ്കെടുക്കണമെന്ന്‌മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular