ഞായറാഴ്‌ച, ഒക്ടോബർ 6, 2024
HomeState Level JobsKerala Jobsഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 17/12/2022

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 17/12/2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 17/12/2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.




ഡാറ്റ അനലിസ്റ്റ് നിയമനം

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത.

- Advertisement -

01.12.2022ൽ പരമാവധി 35 വയസ്. 850 രൂപയാണ് പ്രതിദിന വേതനം (പരമാവധി 22,950 രൂപ പ്രതിമാസം). കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in.



പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഒഴിവ്

തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് (എപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 2022 ജനുവരി 1ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 65000 രൂപ. എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്ട്രേഷൻ, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഉദ്യാഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.




സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.



സീനിയർ അക്കൗണ്ടന്റ് കരാർ നിയമനം

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റിൽ സീനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത്/ജലവിഭവ/ ഹാർബർ എൻജിനിയറിംഗ്/ തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിനു മുകളിലുള്ള തസ്തികകളിൽനിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. 2022 ജനുവരി 1ന് 60 വയസിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 20,065 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകിട്ട് നാല് മണി വരെ. അപേക്ഷകൾ വെള്ള കടലാസിൽ ബയോഡേറ്റാ സഹിതം സമർപ്പിക്കണം. ഫോൺ: 0477 2261680.




- Advertisement -

താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എച്ച്.എം.സി മുഖേനയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, എക്സ് റേ ടെക്നീഷ്യൻ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ് റേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റന്റർ ഗ്രേഡ് 2, സെക്യൂരിറ്റി സ്റ്റാഫ് (ആൺ) ഡേറ്റാ എൻട്രി ഓപ്പറേറ്റർ (എം ആർ എൽ), അനസ്തേഷ്യ ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, വിതുര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ.

ബയോഡാറ്റ, നിശ്ചിത യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ്, സാങ്കേതിക പരിജ്ഞാനം ആവശ്യമായ തസ്കികകളിൽ (ആശുപത്രി അറ്റന്റർ, സെക്യുരിറ്റി സ്റ്റാഫ് ഒഴികെ ) പ്രവൃത്തി പരിചയ സാക്ഷ്യപത്രം ( കുറഞ്ഞത് 2 വർഷം) എന്നിവ സഹിതം അപേക്ഷ ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്കകം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. സീൽ ചെയ്ത കവറിൽ തസ്മികയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്. . കൂടുതൽ വിവരങ്ങൾക്കായി പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി (ഫോൺ നം 0471-2992014) വിതുര താലൂക്ക് ആശുപത്രി (ഫോൺ നം 04722856262) നെയ്യാറ്റിൻകര ജനറൽ ആശുപത്രി (ഫോൺ നം 0471-2221935) എന്നിവടങ്ങളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.



കണ്ടിജന്റ് വർക്കേഴ്സിനെ നിയമിക്കുന്നു

വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കണ്ടിജന്റ് വർക്കേഴ്സിനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെങ്കിപ്പനി/ ചിക്കുൻ ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായാണ് അഞ്ച് കണ്ടിജന്റ് വർക്കേഴ്സിനെ 90 ദിവസത്തേക്ക് നിയമിക്കുന്നത്. കൊതുകു നശീകരണ പ്രവർത്തനങ്ങളായ ഫോഗിങ്, സ്പ്രേയിങ് എന്നിവയിൽ പ്രവർത്തി പരിചയമുള്ളവർക്കും ജില്ലയിൽ നിന്നുള്ളവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡേറ്റ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഡിസംബർ 23ന് രാവിലെ 9 30ന് തിരുവനന്തപുരം കുലശേഖരത്തുള്ള വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഏഴാം ക്ലാസ് ആണ് യോഗ്യത. അപേക്ഷകർ 45 വയസ്സിനകത്തുള്ളവരായിരിക്കണം.




ഫീല്‍ഡ് വര്‍ക്കര്‍മാരെ താത്കാലികമായി നിയമിക്കുന്നു

നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും ബിരുദം നേടിയിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകര്‍. നല്ല ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം. 45 വയസ്സ് തികയാത്തവര്‍ ആയിരിക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ,വയസ്സ്, യോഗ്യത പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നേമം താലൂക്ക് ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം. രാവിലെ പത്തിനും 11 നും ഇടയ്ക്ക് നടക്കുന്ന രജിസ്‌ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന് സൂപ്രണ്ട് അറിയിച്ചു.

 

- Advertisement -

ജി.ഐ.എസ് സ്പെഷ്യലിസ്റ്റിനെ വേണം

തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്. ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ് ആൻഡ് സ്പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com, pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.

 

അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം

തിരുനെല്ലി ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്‌ളോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 23 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular