ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeStudy Guruഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ - 17/12/2022

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 17/12/2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 17/12/2022: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക




സൗജന്യ യു.ജി.സി –നെറ്റ് പരീക്ഷാ പരിശീലനം

പാലോട്, ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച കരിയർ ഡവലപ്മെന്റ് സെന്റർ ആഭിമുഖ്യത്തിൽ, ബിരുദാനന്തര ബിരുദം കഴിഞ്ഞതോ, ബിരുദാനന്തര ബിരുദം ചെയ്യുന്നതോ ആയ ഉദ്യോഗാർഥികൾക്കായി യു.ജി.സി-നെറ്റ്, ജനറൽ പേപ്പറിന്റെ 40 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. അവധി ദിവസങ്ങളിലാണ് പരിശീലനം. ഉദ്യോഗാർഥികൾ ഡിസംബർ 26ന് മുമ്പ് പാലോട് ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്മെന്റ് സെന്ററിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0472 2840480, 9895997157.



- Advertisement -

സൗജന്യ നൈപുണ്യ വികസന പരിശീലന കോഴ്സ്

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും അസാപും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് എൽ.ഇ.ഡി ലൈറ്റ് പ്രൊഡക്ട്സ് ഡിസൈൻ ആൻഡ് മാർക്കറ്റിംഗ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ ആർട്ടിസനൽ ബേക്കറി, അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ്, പഴം പച്ചക്കറി സംസ്കരണം എന്നിവയിലാണ് കോഴ്സുകൾ. ജില്ലാ വ്യവസായ കേന്ദ്രം വഴി തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് കോഴ്സുകൾ സൗജന്യം ആയിരിക്കും. ഡിസംബർ 20ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2326756, 9946782122.




പോളി പരീക്ഷാ വിജ്ഞാപനം

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന വിവിധ പോളിടെക്‌നിക് ഡിപ്ലോമ സെമസ്റ്റർ പരീക്ഷകളുടെ നോട്ടിഫിക്കേഷനുകളും സമയക്രമവും പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ജനുവരി 4ന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക് www.sbte.kerala.gov.in.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular