ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeCentral Govt Jobsപത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അഗ്നിവീർ ആകാം

പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അഗ്നിവീർ ആകാം

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീർ വായു നോൺ കോമ്പാറ്റൻഡ് (01/2025) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഹോസ്പിറ്റാലിറ്റി സ്ട്രീമിലും ഹൗസ്കീപ്പിങ് സ്ട്രീമിലുമായിരിക്കും നിയമനം.

വിദ്യാഭ്യാസ യോഗ്യത

  • പത്താം ക്ലാസ് വിജയം/ തത്തുല്യം.

പ്രായം

  • 2004 ജനുവരി രണ്ടിനും 2007 ജൂലായ് രണ്ടിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ).

ശമ്പളം

നാല് വർഷത്തെ സർവീസിൽ ആദ്യവർഷം 30000 രൂപ, രണ്ടാംവർഷം 33000 രൂപ, മൂന്നാംവർഷം 36000 രൂപ, അവസാനവർഷം 40000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം ശമ്പളം. ഇതിൽ ആദ്യ വർഷം 9000 രൂപയും രണ്ടാംവർഷം 9900 രൂപയും മൂന്നാംവർഷം 10950 രൂപയും അവസാനവർഷം 12000 രൂപയും കോർപ്പസ് ഫണ്ടിലേക്ക് മാറ്റും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയും സർക്കാർ അനുവദിക്കുന്ന തുല്യമായ തുകയും ചേർത്തുള്ള 10.04 ലക്ഷം രൂപ സേവാനിധിയിൽ സമ്പാദ്യമായി ഉണ്ടാകും.

പരീക്ഷ

എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. എഴുത്തു പരീക്ഷയെത്തുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, ഗസറ്റഡ് ഓഫീസറോ പഞ്ചായത്ത് ഓഫീസറോ സ്കൂൾ/ കോളേജ് പ്രിൻസിപ്പലോ (അവസാന വർഷ വിദ്യാർഥികൾക്ക് മാത്രം) സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, മാർക്ക്ഷീറ്റ് എന്നിവ കരുതണം. അപേക്ഷ അയച്ച വായുസേനാ സ്റ്റേഷൻ സ്ഥലത്ത് പരീക്ഷാകേന്ദ്രമുണ്ടായിരിക്കും.

- Advertisement -

സി.ബി.എസ്.ഇ പത്താംക്ലാസ് അടിസ്ഥാനമാക്കിയുള്ള ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ഓരോ വിഷയത്തിനും 10 വീതം ആകെ 20 മാർക്കാണുണ്ടാവുക. പരീക്ഷ വിജയിക്കാൻ കുറഞ്ഞത് 10 മാർക്കെങ്കിലും നേടണം. എഴുത്തുപരീക്ഷയ്ക്ക് ശേഷം കായികക്ഷമതാ പരീക്ഷയും മെഡിക്കൽ പരിശോധനയുമുണ്ടായിരിക്കും.

നിയമനം

ഓരോ അഗ്നിവീർ ബാച്ചിൽനിന്നും 25 ശതമാനം പേർക്ക് വായുസേനയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ അവസരമുണ്ടായിരിക്കും. സേവനകാലത്ത് ആരോഗ്യപരിരക്ഷ, 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷ

സാധാരണ തപാലിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള 78 വായുസേനാ സ്റ്റേഷനുകളിൽ ഏതെങ്കിലുമൊന്നിന്റെ വിലാസത്തിലേക്ക് അയക്കാം. വിലാസം വെബ്സൈറ്റിൽ ലഭ്യമാണ്. കേരളത്തിൽ തിരുവനന്തപുരം ശംഖുമുഖം എയർഫോഴ്‌സ് സ്റ്റേഷനിലേക്കും ആക്കുളം സതേൺ എയർ കമാൻഡിന്റെ ആസ്ഥാനത്തേക്കും അപേക്ഷ അയക്കാം.

ഒരാൾ ഒരു അപേക്ഷ മാത്രമേ അയക്കാവൂ. പത്താംക്ലാസ്/ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, ഫോട്ടോ (നിർദേശിച്ചിരിക്കുന്ന മാതൃകയിൽ), അനുമതിപത്രം (18വയസ്സിൽ താഴെയുള്ളവർക്ക് രക്ഷിതാവിന്റെതായിരിക്കണം) എന്നിവ അപേക്ഷയൊപ്പം അയക്കണം. വിശദവിവരങ്ങൾക്കുള്ള വെബ്സൈറ്റ്:

ഒരാൾ ഒരു അപേക്ഷ മാത്രമേ അയക്കാവൂ. പത്താംക്ലാസ്/ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, ഫോട്ടോ (നിർദേശിച്ചിരിക്കുന്ന മാതൃകയിൽ), അനുമതിപത്രം(18വയസ്സിൽ താഴെയുള്ളവർക്ക് രക്ഷിതാവിന്റെതായിരിക്കണം) എന്നിവ അപേക്ഷയൊപ്പം അയക്കണം. വിശദവിവരങ്ങൾക്കുള്ള വെബ്സൈറ്റ്: https://agnipathvayu.cdac.in.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 2

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular