ശനിയാഴ്‌ച, ജൂലൈ 6, 2024
HomeState Level JobsKerala Jobsഎയർപോർട്ട് ജോലി ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട്, കൊച്ചി എയർപോർട്ടുകളിൽ 323 ഒഴിവ്

എയർപോർട്ട് ജോലി ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട്, കൊച്ചി എയർപോർട്ടുകളിൽ 323 ഒഴിവ്

- Advertisement -

എയർപോർട്ട് ജോലി ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട്, കൊച്ചി എയർപോർട്ടുകളിൽ 323 ഒഴിവ്: നിങ്ങൾ എയർപോർട്ടിൽ ജോലി നോക്കുന്ന ഒരാൾ ആണോ? എങ്കിൽ നിങ്ങൾക്കായിതാ കേരളത്തിലെ എയർ പോർട്ടുകളിൽ അവസരം. കോഴിക്കോട്, കൊച്ചി എയർപോർട്ടുകളിലാണ് ഒഴിവുകൾ. നിയമനം ഇന്റർവ്യൂ വഴിയാണ്. ഒക്ടോബർ 17 മുതൽ 19 വരെ അങ്കമാലിയിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുക. കരാർ നിയമനം ആണ്.

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളിൽ 323 ഒഴിവ്. 3 വർഷ കരാർ നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്. ഇന്റർവ്യൂ ഒക്ടോബർ 17, 18, 19 തീയതികളിൽ അങ്കമാലിയിൽ.

ഒഴിവുകൾ: ഹാൻഡിമാൻ / ഹാൻഡിവുമൺ (279), റാംപ് സർവീസ് എക്സിക്യൂട്ടീവ് / യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (39), ജൂനിയർ ഓഫിസർ ടെക്നിക്കൽ (5).

- Advertisement -

ഓരോ തസ്തികയും അവയുടെ യോഗ്യതയും ശമ്പളവും നോക്കാം.

ജൂനിയർ ഓഫിസർ-ടെക്നിക്കൽ:

  • യോഗ്യത: മെക്കാനിക്കൽ/ ഓട്ടമൊബീൽ /പ്രൊഡക്ഷൻ /ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, എൽഎംവി വേണം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ് (പരിചയമുള്ളവർക്കു മുൻഗണന)
  • ശമ്പളം: 28,200.

റോപ് സർവീസ് എക്സിക്യൂട്ടീവ്:

  • യോഗ്യത: 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ /ഇലക്ട്രിക്കൽ /പ്രൊഡക്ഷൻ /ഇലക്ട്രോണിക്സ് /ഓട്ടമൊബീൽ). അല്ലെങ്കിൽ ഐടിഐ വിത് എൻസിടിവിടി (മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ / എയർ കണ്ടീഷനിങ്/ ഡീസൽ മെക്കാനിക് /ബെഞ്ച് ഫിറ്റർ/ വെൽഡർ); എച്ച്എംവി;
  • ശമ്പളം: 23,640 (വെൽഡർ ട്രേഡിൽ ഒരു വർഷ പരിചയം).

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ:

  • യോഗ്യത: പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്.
  • ശമ്പളം: 20,130

ഹാൻഡിമാൻ /ഹാൻഡിവുമൺ:

  • യോഗ്യത: പത്താം ക്ലാസ് ജയം, ഇംഗ്ലീഷിൽ പ്രാവീണ്യം, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ അറിവ് അഭികാമ്യം.
  • ശമ്പളം: 17,850.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
പ്രായ പരിധി: 28. അർഹർക്ക് ഇളവ്.

ഫീസ്: 500. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻ മാർക്കു ഫീസില്ല.

തിരഞ്ഞടുപ്പ്: ഇന്റർവ്യൂ, സ്കിൽ ടെസ്റ്റ് എന്നിവ മുഖേന.

  • ഒഫീഷ്യൽ വെബ്സൈറ്റ്: www.aiasl.in
  • ഒഫീഷ്യൽ നോട്ടിഫിക്കേഷൻ: Click Here
- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments