ശനിയാഴ്‌ച, ജൂലൈ 6, 2024
HomeState Level JobsKerala Jobsകേരളത്തിൽ ബി ടെക്, ഡിപ്ലോമക്കാർക്ക് അവസരം - 1000 ഒഴിവുകൾ

കേരളത്തിൽ ബി ടെക്, ഡിപ്ലോമക്കാർക്ക് അവസരം – 1000 ഒഴിവുകൾ

- Advertisement -

കേരളത്തിൽ ബി ടെക്, ഡിപ്ലോമക്കാർക്ക് അവസരം – 1000 ഒഴിവുകൾ: നിങ്ങൾ ബി ടെക് അല്ലെങ്കിൽ ഡിപ്ലോമ കഴിഞ്ഞ ഒരു വ്യക്തിയാണോ? എങ്കിൽ നിങ്ങൾക്ക് കേരളത്തിൽ അപ്രന്റിസ് ആക്ട് പ്രകാരം ട്രൈയിനിങ്ങ് ലഭിക്കും. ആകെ 1000 ഒഴിവുകൾ കേരളത്തിൽ ഉണ്ട്. സംസ്ഥാനത്തെ സർക്കാർ, പൊതുമേഖലെയിലെ 1000 ഒഴിവിലേക്ക് ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും കളമശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും (എസ്ഡി സെന്റർ) ചേർന്നു സംഘടിപ്പിക്കുന്ന തൊഴിൽ മേള, ഒക്ടോബർ 7ന് രാവിലെ 9നു കളമശേരി ഗവ. പോളിടെക്നിക് കോളജിൽ നടത്തും.

100 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ബി ടെക്, മൂന്നു വർഷ ഡിപ്ലോമ ജയിച്ച് 5 വർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ട്രെയിനിങ്ങിനുശേഷം കേന്ദ്ര സർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് ദേശീയതലത്തിൽ തൊഴിൽ പരിചയമായി പരിഗണിക്കും. ബിടെക്കുകാർക്ക് കുറഞ്ഞത് 9,000 രൂപയും ഡി പ്ലോമക്കാർക്ക് 8,000 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും.

ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിനു പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക് ലിസ്റ്റുകൾ,
സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം.
ഒക്ടോബർ 4നകം എസ്ഡി സെന്ററിൽ റജിസ്റ്റർ ചെയ്യണം.

  • ഫോൺ നംബർ: 0484-2556530
  • ഒഫീഷ്യൽ വെബ്സൈറ്റ്: www.sdcentre.org
- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments