ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeKerala Devaswom Boardഗുരുവായൂർ ദേവസ്വം ബോർഡിൽ ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരം

ഗുരുവായൂർ ദേവസ്വം ബോർഡിൽ ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരം

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഗുരുവായൂർ ദേവസ്വം ബോർഡിൽ ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരം: ഗുരുവായൂർ ദേവസ്വം ബോർഡിൽ നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാണ് അവസരം. ഏഴാം ക്ലാസ് യോഗ്യത ഉണ്ടെങ്കിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലിക നിയമനമാണ്. ഈശ്വര വിശ്വാസികളായ ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2023 ഡിസംബർ 5 മുതൽ 2024 ജൂൺ 4 വരെയാണ് നിയമന കാലാവധി.

 

സോപാനം കാവൽ:

  • ഒഴിവ്: 15
  • ശമ്പളം: 15000 രൂപ
  • യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം, അംഗവൈകല്യമില്ലാത്ത മികച്ച ആരോഗ്യമുള്ളവരായിരിക്കണം.
  • പ്രായം: 2023 ജനുവരി ഒന്നിന് 30 വയസ് കുറയാനോ 50 കൂടാനോ പാടില്ല.

ST/SC വിഭാഗക്കാർക്ക് 10 ശതമാനം സംവരണമുണ്ട്. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല.

 

- Advertisement -

വനിതാ സെക്യൂരിറ്റി ഗാർഡ്:

  • ഒഴിവ്: 12
  • ശമ്പളം: 15000 രൂപ
  • യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം
  • പ്രായം: 55 വയസ് കുറയാനോ 60 വയസ് കൂടാനോ പാടില്ല. അംഗ വൈകല്യമില്ലാത്തവരായിരിക്കണം. നല്ല കാഴ്ച ശക്തി വേണം

രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുന്നവർ അസി.സർജനിൽ കുറയാത്ത ഗവ.ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
അപേക്ഷാ ഫോം ദേവസ്വം ഓഫീസിൽ നിന്ന് 100 രൂപയ്ക്ക് ഒക്ടോബർ ന് വൈകിട്ട് 5 മണി വരെ ഓഫീസ് പ്രവർത്തി സമയങ്ങളിൽ ലഭിക്കും. തപാൽ മാർഗം ലഭിക്കില്ല. പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്ക് ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫോം സൗജന്യമായി നൽകും.

 

അപേക്ഷിക്കേണ്ട വിധം:

വയസ്സ്, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ

അഡ്മിനിസ്ട്രേറ്റർ,
ഗുരുവായൂർ ദേവസ്വം,
ഗുരുവായൂർ-680101

എന്ന വിലാസത്തിൽ തപാലിലോ അയക്കാം.

  • അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 13 (5PM).
  • കൂടുതൽ വിവരങ്ങൾക്ക് 0487-2556335 എന്ന നംബറിൽ ബന്ധപ്പെടാം.
- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular