തിങ്കളാഴ്‌ച, ഒക്ടോബർ 7, 2024
HomeState Level JobsKerala JobsLatest Kerala Temporary Posts 14/12/2022

Latest Kerala Temporary Posts 14/12/2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Latest Kerala Temporary Posts 14/12/2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.



സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1205 രൂപ. എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാഗ്വേജ് പത്തോളജി ബിരുദധാരികളായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ 31ന് വൈകിട്ട് 3 മണിക്ക് മുമ്പ് സി.ഡി.സിയിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.

- Advertisement -




വാക്ക് – ഇന്‍ ഇന്റര്‍വ്യൂ

നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ 7ന്് നിശ്ചയിച്ചിരുന്ന വാക്ക് – ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 15ന് നടക്കും. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളായ ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 15ന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഹാളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രാവിലെ 10.30വരെ മാത്രമായിരിക്കും രജിസ്‌ട്രേഷന്‍ നടപടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2471291.



എച്ച്.എസ്.എസ്.ടി – ബോട്ടണി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി – ബോട്ടണി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാഴ്ച വൈകല്യമുള്ളവരുടെ അഭാവത്തില്‍ ശ്രവണ / മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കുന്നതാണ്. എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ് അല്ലെങ്കില്‍ തതുല്യ യോഗ്യത എന്നിവയുണ്ടായിരിക്കണം. പ്രവര്‍ത്തി പരിചയം അഭിലഷണീയം. ശമ്പള സ്‌കെയില്‍: 55,200 – 1,15,300. 2022 ജനുവരി ഒന്നിന് 40 വയസ് കവിയാന്‍ പാടില്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കേണ്ടതാണെന്നും എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944.




ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ദ്ധിത കാര്‍ഷിക പദ്ധതി ആവിഷ്‌കരണ ടീമില്‍ പങ്കെടുക്കാനുളള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍/കരാറില്‍ നിയമിക്കുന്നു. യോഗ്യത: കൃഷി /എഞ്ചീനീയറിങില്‍ ബിരുദം. ബിരുദാനന്തര ബിരുദവും, ഡോക്ടറല്‍ ബിരുദവും, മികച്ച ആശയ പ്രകാശനം (സംഭാഷണം, എഴുത്ത, അവതരണം) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖല സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ ജോലി ചെയ്യുന്നവര്‍ https://forms.gle/39NsnF3pFcDrcxDR6 എന്ന ലിങ്ക് വഴി വിശദാംശങ്ങള്‍ ഡിസംബര്‍ 15 നുള്ളില്‍ നല്‍കണം.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular