ഏറ്റവും പുതിയ ജോലി അറിയിപ്പുകൾ – 09 December 2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും അറിയാനായി ഓരോ പോസ്റ്റും താഴെ പരിശോധിക്കുക. ജോലി അന്വേഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഷെയർ ചെയ്യുക. കേരളത്തിൽ നിലവിൽ വന്നിരിക്കുന്ന മറ്റ് താൽക്കാലിക ഒഴിവുകളെ കുറിച്ച് അറിയാം.
ക്യാമ്പ് അസിസ്റ്റന്റ്
പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കെ.ടി.യു മൂല്യനിർണയ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. ഉദ്യോഗാർത്ഥികൾ 12ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343395, 2349232.
സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപേഷൺ തെറാപ്പിസ്റ്റ് നിയമനം
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. യോഗ്യരായ ഉദ്യോഗാർത്ഥികൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 22നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ഓഫീസർ, ഐസിഡിഎസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറമൂട്.പി.ഒ 695607, തിരുവനന്തപുരം. ഫോൺ : 0472 2872066. കൂടുതൽ വിവരങ്ങൾക്ക് 9846011714 എന്ന നമ്പരിൽ ബന്ധപ്പെടാം.
നിഷ്-ൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ക്ലിനിക്കൽ സൂപ്പർവൈസർ (ഓഡിയോളോജി & സ്പീച്ച് ലാംഗ്വിജ് പതോളജി ആൻഡ് ഫിസിയോതെറാപ്പി വിഭാഗങ്ങൾ), കൗൺസിലിംഗ് സൈക്കോളോജിസ്റ്റ്, എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കൽ സൂപ്പർവൈസർ നിയമനം ഒരു വർഷത്തേക്കും, കൗൺസിലിംഗ് സൈക്കോളജിസ്റ്റിന്റെ നിയമനം പാർട് ടൈമും ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career.