ചൊവ്വാഴ്‌ച, ജൂലൈ 9, 2024
HomeState Level JobsKerala Jobsഏറ്റവും പുതിയ ജോലി അറിയിപ്പുകൾ - 07 December 2022

ഏറ്റവും പുതിയ ജോലി അറിയിപ്പുകൾ – 07 December 2022

- Advertisement -

ഏറ്റവും പുതിയ ജോലി അറിയിപ്പുകൾ – 07 December 2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും അറിയാനായി ഓരോ പോസ്റ്റും താഴെ പരിശോധിക്കുക. ജോലി അന്വേഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഷെയർ ചെയ്യുക. കേരളത്തിൽ നിലവിൽ വന്നിരിക്കുന്ന മറ്റ് താൽക്കാലിക ഒഴിവുകളെ കുറിച്ച് അറിയാം.




ആർ.സി.സിയിൽ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹെഡ് ആൻഡ് നെക്ക് സർജറി) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 24ന് വൈകിട്ട് 3 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.



- Advertisement -

ഡെപ്യൂട്ടേഷൻ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലും തൃശ്ശൂർ ജില്ലയിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിലും ഡെപ്യൂട്ടേഷൻ നിയമനം നടത്തും. സംസ്ഥാനസർക്കാർ/അർധസർക്കാർ സർവ്വീസിൽ ക്ലാർക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രിൽ 1ന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന.

താത്പര്യമുള്ളവർ ബയോഡേറ്റ, 144 കെ.എസ്.ആർ പാർട്ട് 1 സ്റ്റേറ്റ്‌മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി എന്നിവ സഹിതം അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണർ, കേരള മത്സത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം – 680002 എന്ന മേൽ വിലാസത്തിൽ ഡിസംബർ 31 നകം നൽകണം. വിശദവിവരങ്ങൾക്ക്: 0487-2383053, 0487 2383088.

 




അസിസ്റ്റന്റ് പ്രൊഫസ‍‍ർ ഒഴിവ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ AssistantProfessor Head & Neck Surgery) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments