ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala JobsLatest Job News In Wayanad - 21/06/2023

Latest Job News In Wayanad – 21/06/2023

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Latest Job News In Wayanad – 21/06/2023: വയനാട് ജില്ലയിൽ ഒരു ജോലി നോക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ ഒരു അവസരം. വയനാട് ജില്ലയിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ നിങ്ങൾക്കിവിടെ കാണാവുന്നതാണ്. ഏറ്റവും പുതിയ ഈ ജോലി ഒഴിവുകൾ നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഷെയർ ചെയ്യുക. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

 

താല്‍കാലിക നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍.എസ് നല്ലൂര്‍നാട്, തിരുനെല്ലി ആശ്രമം സ്‌കൂള്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് നിര്‍ദ്ദിഷ്ഠ ട്രേയ്ഡില്‍ നാഷണല്‍ ട്രേയ്ഡ് സര്‍ട്ടിഫിക്കറ്റ്/ നിര്‍ദ്ദിഷ്ഠ ട്രേയ്ഡില്‍ കേരള സര്‍ക്കാരിന്റെ എന്‍ജിനിയറിങ് പരീക്ഷ സര്‍ട്ടിഫിക്കറ്റ്/ പി.ജി.ഡി.സി.എ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ലൈബ്രേറിയന് ലൈബ്രറി സയന്‍സില്‍ ബിരുദവും, കോഹ സോഫ്റ്റ് വെയറില്‍ പരിജ്ഞാനവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷയുമായി ജൂണ്‍ 24 ന് രാവിലെ 10 ന് എം.ആര്‍.എസ് നല്ലൂര്‍നാട് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04935 293868.

- Advertisement -

 

അധ്യാപക നിയമനം

കൈതക്കല്‍ ഗവ. എല്‍.പി സ്‌കൂളില്‍ ഫുള്‍ ടൈം അറബി അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 21 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടികാഴ്ചക്ക് ഹാജരാകണം.

 

അധ്യാപക നിയമനം

കുഞ്ഞോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 21 ന് രാവിലെ 11 ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.

 

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

പൂതാടി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഓഫീസില്‍ കാരാര്‍ അടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തിയില്‍ നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്ക്, വുമണ്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 27 ന് രാവിലെ 11 ന് പൂതാടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 211522.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular