Kochi Metro Notification 2023 – ജൂനിയർ എൻജിനീയർ ആകാൻ അവസരം: കേരളത്തിൽ ജോലി അന്വോഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. കൊച്ചി മെട്രോയിൽ ഒഴിവ് വന്നിട്ടുണ്ട്. ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ എൻജിനീയർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് റെഗുലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജൂനിയർ എൻജിനീയർ (S1) സിവിൽ & ട്രാക്ക് ഓപ്പറേഷൻ & മെയിന്റനൻസ്
- ഒഴിവ്: 4
- ശമ്പളം: 33,750 – 94,400 രൂപ.
- യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്./ ബി.ഇ. അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ, മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
- പ്രായം: 30 കവിയരുത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ ഒരുവർഷം പരിശീലനം ഉണ്ടാകും. പരിശീലനകാലത്ത് 27,000 രൂപയായിരിക്കും സ്റ്റൈപ്പൻഡ്.
എഴുത്തു പരീക്ഷ / ഓൺ ലൈൻ പരീക്ഷ / അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ: കെ.എം.ആർ.എൽ. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അനുബന്ധ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപേക്ഷയൊപ്പം അപ്ലോഡ്
ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 18
- വെബ്സൈറ്റ്: www.kochimetro.org/careers
- നോട്ടിഫിക്കേഷൻ
- Apply Now