ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeStudy Guruകേരള വിദ്യാഭ്യാസ വാർത്തകൾ - 07 ഡിസംബർ 2022

കേരള വിദ്യാഭ്യാസ വാർത്തകൾ – 07 ഡിസംബർ 2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

കേരള വിദ്യാഭ്യാസ വാർത്തകൾ – 07 ഡിസംബർ 2022: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക




കെൽട്രോൺ കോഴ്സുകളിൽ പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഗവൺമെന്റ് അംഗീകൃത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, എ.സി ആൻഡ് റഫ്രിജറേഷൻ, സി.സി.ടി.വി ടെക്നിഷ്യൻ, സോഫ്റ്റ് വെയർ ടെസ്റ്റിങ് വെബ് ഡിസൈനിങ് ആൻഡ് ഡെവലപ്പ്മെന്റ്, അക്കൗണ്ടിങ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംങ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0471-2337450, 8590605271.



- Advertisement -

തൊഴിലധിഷ്ഠിത കോഴ്സുകൾ

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്സുകളായ ഡി.സി.എ, ടാലി, ആട്ടോകാഡ്, ഫാഷൻ ഡിസൈനിങ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. വിശദവിവരങ്ങൾക്ക്: 7559955644.




ആഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര കോഴ്സുകൾ

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എം.എസ്‌സി(SLP), മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (MASLP) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ മെഡിക്കൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യ (RCI) അംഗീകരിച്ചതും കേരള ആരോഗ്യ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമാണ്. www.lbscentre.kerala.gov.in വഴി ഓൺലൈനായി 7 മുതൽ 21 വരെ അപേക്ഷിക്കാം. 21 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോം ഉപയോഗിച്ചോ ഓൺലൈൻ മുഖേനയോ അപേക്ഷാഫീസ് അടയ്ക്കാം. അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയുടെ കീഴിൽ വരുന്നതും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അല്ലെങ്കിൽ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നും ബി.എ.എസ്സ്.എൽ.പി. കോഴ്‌സ് അല്ലെങ്കിൽ ബി.എസ്‌സി സ്പീച്ച് ആൻഡ് ഹിയറിങ് കോഴ്‌സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ പാസായവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. ഇൻടേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സംവരണവിഭാഗത്തിലുള്ളവർക്ക് 5 ശതമാനം മാർക്കിളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular