ചൊവ്വാഴ്‌ച, ജൂലൈ 9, 2024
HomeState Level JobsKerala Government Latest Temporary Posts - Post, Qualifications, Last Date

Kerala Government Latest Temporary Posts – Post, Qualifications, Last Date

- Advertisement -

Kerala Government Latest Temporary Posts: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

Table of Contents




സീനിയർ റസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ ഒന്നു വീതം താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 14. വിവരങ്ങൾക്ക്: www.rcctvm.gov.in.

- Advertisement -

 

ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്

സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695 581. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.



അപേക്ഷ തീയതി നീട്ടി

കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഡിസംബർ 7 വരെ നീട്ടി. ഫീസ് ഓൺലൈനായി ഡിസംബർ 9 വരെ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

 

ആയ തസ്തികയിൽ അപേക്ഷിക്കാം

കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.

- Advertisement -

കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ – 0471-2364771.




പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലെക്ച്ചർ/ സീനിയർ ഗ്രേഡ് ലക്ച്ചർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് , മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :- 0471-2737246.

 

അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ലൈബ്രേറിയനെ താൽക്കാലികമായി ആറു മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ). യോഗ്യത SSLC, CLISc or Degree in Library & Information Science, തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് എഴുതാനും വായിക്കാനും അറിയുകയോ വേണം. പ്രായപരിധി 18-36. ഒഴിവുകളുടെ എണ്ണം ഒന്ന്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം ഡിസംബർ എട്ടിനു രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം.



ഇന്റർവ്യൂ മാറ്റി

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഡിസംബർ 9ന് നടത്താനിരുന്ന അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ 15 ലേക്കു മാറ്റി.

 

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതത് വിഷയത്തിൽ 1st ക്ലാസ് ബി.ടെക് ബിരുദം. താത്പര്യമുള്ളവർ അപേക്ഷകൾ ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി അയയ്‌ക്കണം. ഇ-മെയിൽ : – mptpainavu.ihrd@gmail.com. അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.

- Advertisement -




ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0471- 2202266

 

അപേക്ഷ ക്ഷണിച്ചു

ഒരു പ്രമുഖ ഗവണ്മെന്റ് സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.



ശുചിത്വമിഷനിൽ ഒഴിവുകൾ

ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.

 

പ്ലേസ്മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഡിസംബർ 17ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ബി.സി.എ/എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 23 ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് നടത്തുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 16ന് ഉച്ചയ്ക്ക് ഒന്നിനകം https://bit.ly/3AWYbMv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.




ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിസംബർ എട്ടിനു രാവിലെ 11നു കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.

 

കേപ്പിൽ വാക് ഇൻ ഇന്റർവ്യൂ

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ഹെഡ് ഓഫീസിൽ താത്കാലിക സ്വീപ്പർ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 14ന് രാവിലെ 11നു നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി മുട്ടത്തറ എൻജിനിയറിംഗ് ക്യാമ്പസിലെ കേപ്പ് ഹെഡ് ഓഫീസിലെത്തണം.



ഇന്റർവ്യൂ 17ന്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറിടസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഡിസംബർ 17 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in വെബ്സൈറ്റിൽ ലഭിക്കും.

 

റബ്ബർ ടെക്നോളജിസ്റ്റ് ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.

അപേക്ഷകർക്ക് 01.01.2022ന് 35 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 39500-83000 രൂപ. ബി.ടെക് ഇൻ റബ്ബർ ടെക്നോളജി/തത്തുല്യം/ ബി.എസ് സി കെമിസ്ട്രിയും മികച്ച റബ്ബർ ഫാക്ടറിയിലെ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.




ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. (ശമ്പള സ്‌കെയിൽ 27,900- 63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി നോക്കുന്ന, ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന ഡിസംബർ 31നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.

 

ഹോം മാനേജർ, സെക്യൂരിറ്റി ഒഴിവുകൾ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹോം മാനേജറുടെ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്‌സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 നും 45 നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 22,500 രൂപ.

സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ് പൂർത്തിയാകണം. പ്രതിമാസ വേതനം 10,000 രൂപ.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002. ഫോൺ: 0471- 2348666.



ഡെപ്യൂട്ടേഷൻ/കരാർ നിയമനം

കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവർദ്ധിത കാർഷിക പദ്ധതി ആവിഷ്‌കരണ ടീമിൽ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷൻ/കരാറിൽ നിയമിക്കുന്നു. കൃഷി/എൻജിനിയറിങ്ങിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്ടറൽ ബിരുദവും, മികച്ച ആശയ പ്രകാശനവും (സംഭാഷണം, എഴുത്ത്, അവതരണം) ഉള്ളവർക്ക് മുൻഗണന.

സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ നിയമിതരായിട്ടുള്ളവർ https://forms.gle/4QijsFeyfnRwQ3GK9 എന്ന ഓൺലൈൻ ഫോമിൽ വിശദാംശങ്ങൾ ഡിസംബർ 15 ഉച്ചയ്ക്ക് മുമ്പ് നൽകണം. യോഗ്യരായ അപേക്ഷകരെ ഹ്രസ്വ പട്ടിക തയാറാക്കി ബന്ധപ്പെടും.

 

ബോക്‌സിംഗ് ഹെഡ് കോച്ച്

തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഖേലോ ഇന്ത്യ സ്‌റ്റേറ്റ് എക്‌സലൻസ് സെന്ററിൽ ബോക്‌സിംഗ് – ഹെഡ് കോച്ചിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പോർട്‌സ് അതോറിറ്റിയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.gvrssportsschool.org.




ഡാറ്റാ എൻട്രി ഓപ്പറേറ്റ‍ർ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനത്തിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. ബിരുദവും ഗവൺമെന്റ് അംഗീകൃത പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ യോഗ്യതയുമുണ്ടായിരിക്കണം.

പ്രായപരിധി 21-35 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ (തിരുവനന്തപുരം) ആയിരിക്കും. നിയമനം തികച്ചും താൽക്കാലികവും മൂന്നു മാസ കാലയളിവിലേക്കും മാത്രമായിരിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 വൈകിട്ട് അഞ്ചുവരെ. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: www.stdd.kerala.gov.in.

 

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments