ശനിയാഴ്‌ച, ജൂലൈ 6, 2024
HomeState Level JobsKerala JobsKerala Government Latest Temporary Posts – 29/09/2023

Kerala Government Latest Temporary Posts – 29/09/2023

- Advertisement -

Kerala Government Latest Temporary Posts – 29/09/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 29/09/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

Table of Contents

 

കാത്ത് ലാബ് ടെക്‌നീഷ്യന്‍/എക്കോ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അഭിമുഖം

ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍/എക്കോ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് എഴുത്തുപരീക്ഷ/അഭിമുഖം നടത്തും. യോഗ്യത: ബി സി വി റ്റി (ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ നാല് വര്‍ഷം ഡിഗ്രി കോഴ്‌സ്) അല്ലെങ്കില്‍ ഡി സി വി റ്റിയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും, സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള സ്ഥിരരജിസ്‌ട്രേഷന്‍. പ്രായപരിധി 25-40. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 29 വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ എത്തണം. കൊല്ലം ജില്ലാ ആശുപത്രിയില്‍ സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് ഒന്ന്‌വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04742742004.

- Advertisement -

 

ട്യൂട്ടര്‍ നിയമനം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന ‘അറിവിടം’ പദ്ധതിയിലേക്ക് ജനറല്‍/പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത : ബിരുദവും, ബി എഡും. കെടെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് സഹിതം അപേക്ഷ ഒക്ടോബര്‍ 13 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04742794996.

 

അധ്യാപക നിയമനം

ഉളിയക്കോവില്‍ ടി കെ ഡി എം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം എച്ച് എസ് റ്റി (ഹിന്ദി) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. സെപ്റ്റംബര്‍ 30ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.

 

കളരി പരിശീലകര്‍ക്ക് അപേക്ഷിക്കാം

ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 ഹൈസ്‌കൂളുകളിലെ 50 വീതം വിദ്യാര്‍ഥിനികള്‍ക്ക് 10 ദിവസം ആയോധനകലയില്‍ (കളരി) പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ അംഗീകൃത കളരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചതായി ജില്ലാ വിദ്യാഭ്യാസ ഡയറക്‌ട്രേറ്റര്‍ അറിയിച്ചു. ഫോണ്‍ 04742792957, 8547129371.

- Advertisement -

 

ഹയർ സെക്കൻഡറി അധ്യാപക നിയമനം: പേര് രജിസ്റ്റർ ചെയ്യണം

സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്‌സ്‌ചേഞ്ചിലോ അതത് എംപ്ലോയ്മെൻ്റ് എക്‌സ്‌ചേഞ്ചിലോ സെപ്റ്റംബർ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം.
നിലവിൽ എറണാകുളം പ്രൊഫഷണൽ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ നേരിട്ടോ അല്ലാതെയോ പുതുക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04842312944.

 

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ എം.ടെക് അല്ലെങ്കില്‍ എം.ഇ ബിരുദാനന്തര ബിരുദമാണ് യോഗ്യത, പി.എച്ച്.ഡിയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ഒക്‌ടോബര്‍ 04 ന് രാവിലെ 11 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862233250, www.gecidukki.ac.in.

 

സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍ കം പമ്പ് ഓപ്പറേറ്റര്‍, പമ്പ് ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം

വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍ കം പമ്പ് ഓപ്പറേറ്റര്‍, പമ്പ് ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സെക്യൂരിറ്റി യോഗ്യത- എസ്.എസ്.എല്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് അഭികാമ്യം, വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍-എസ്.എസ്.എല്‍സി, ഐ.ടി.ഐ, വയര്‍മാന്‍ ലൈസന്‍സ്, മുന്‍ പരിചയം അഭികാമ്യം. പമ്പ് ഓപ്പറേറ്റര്‍- വാട്ടര്‍ ട്രീറ്റ്‌മെന്റ് സിസ്റ്റം കൈകാര്യം ചെയ്യുന്നതില്‍ മുന്‍ പരിചയം. കോളേജിനടുത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഓഫീിസ് അസിസ്റ്റന്റ് -പ്രീഡിഗ്രി,പ്ലസ്ടൂ, ടൈപ്പ് റൈറ്റിംഗ് മലയാളം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം, മുന്‍പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 3 ന് രാവിലെ 10 ന് കോളേജ് പി.ടി.എ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

 

കരാര്‍ നിയമനം പാനലിലേക്ക് അപേക്ഷിക്കാം

വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അതിവേഗ കോടതികളില്‍ ഒഴിവുവരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായുള്ള പാനലിലേക്ക് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍ ഇതര വകുപ്പുകളില്‍ നിന്നും വിരമിച്ചവരെയും സമാന പ്രവര്‍ത്തി പരിചയമുള്ളവരെയും പരിഗണിക്കും.

അപേക്ഷകര്‍ക്ക് 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 എന്ന വിലാസത്തിലോ dtcourtkpt@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. ഒക്ടോബര്‍ 10 ന് വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 04936 202277.

- Advertisement -

 

അധ്യാപക നിയമനം

മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജിന്റെ കീഴില്‍ ചുണ്ടേലില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്നോളജിയിലേക്ക് ഇംഗ്ലീഷ് അധ്യപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് മീനങ്ങാടി പോളിടെക്നിക്ക് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

 

സിമെറ്റിൽ ലൈബ്രേറിയൻ

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളിലെ ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള സർവകലാശാല ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ www.simet.in ലും 0471 2302400 എന്ന നമ്പറിലും ലഭിക്കും.

 

സിമെറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ

കേരള സർക്കാർ സ്ഥാപമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്സിംഗ്) – തിളപ്പറമ്പ, ധർമടം, താനൂർ, നൂറനാട്, കോന്നി), ലക്ചറർ (നഴ്സിംഗ്) – ഉദുമ, മലമ്പുഴ, പള്ളുരുത്തി, തളിപ്പറമ്പ, ധർമ്മടം, താനൂർ, നൂറനാട്, കോന്നി, നെയ്യാറ്റിൻകര, വർക്കല) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 15 ഉം ലക്ചറർ തസ്തികയിൽ 25 ഒഴിവുമുണ്ട്. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: 0471 2302400, www.simet.in

 

സി.ഇ.ടിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 10നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം -16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

 

ഹൈക്കോടതിയിൽ വാച്ച്മാൻ

കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിൽ നിയമനത്തിന് ഇന്ത്യൻ പൗരന്മാരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയം അഥവ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്. മികച്ച ശരീരപ്രകൃതി, രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും വേണം. ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ വിജ്ഞാപനത്തിൽ ലഭിക്കും. ഒഴിവുകളുടെ എണ്ണം നാല് (പ്രതീക്ഷിക്കുന്ന ഒഴിവുകൾ). ശമ്പള സ്കെയിൽ: 24400-55200. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckeralarecruitment.nic.in) ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

 

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ (അലോപ്പതി) നിയമിക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും.

എം.ബി.ബി.എസും ടി.സി.എം.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments