ചൊവ്വാഴ്‌ച, ജൂലൈ 9, 2024
HomeState Level JobsKerala JobsKerala Government Latest Temporary Posts – 27/09/2023

Kerala Government Latest Temporary Posts – 27/09/2023

- Advertisement -

Kerala Government Latest Temporary Posts – 27/09/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 27/09/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

ഫാര്‍മസിസ്റ്റ് നിയമനം

വയനാട് പടിഞ്ഞാറത്തറ കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 29ന് രാവിലെ 11ന് കാപ്പുകുന്ന് പി.എച്ച്.സി യില്‍ നടക്കും. ഡി.ഫാം,ബി.ഫാം (കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം . ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചക്ക് എത്തണം.

- Advertisement -

 

ലാബ് ടെക്നീഷ്യന്‍ നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 5 ന് രാവിലെ 10 ന് ആശുപത്രിയില്‍ നടക്കും. യോഗ്യത കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജി ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. യോഗ്യരായവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജിയില്‍ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04935 240 264.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വയനാട് നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പി സഹിതം സെപ്തംബര്‍ 30 ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 266 700.

 

വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന ആർ. പരമേശ്വരൻപിള്ള മെമോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പാൾ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: ബിരുദാനന്തര ബിരുദവും (55 ശതമാനത്തിൽ കുറയാത്ത മാർക്ക്), 10 വർഷത്തെ അധ്യാപന പരിചയവും പി.എച്ച്.ഡിയും മാനേജ്‌മെന്റ്‌, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസിലുള്ള പി.ജി. അഭികാമ്യം. അംഗീകൃത കോളജുകളിൽ നിന്നും വിരമിച്ച പ്രിൻസിപ്പാൾമാർക്ക് മുൻഗണന.

- Advertisement -

താൽപര്യമുള്ളവർ ഒക്ടോബർ ആറിനു രാവിലെ 11ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 – 2320420.

 

ജൂനിയർ റെസിഡന്റ്: അഭിമുഖം 30ന്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. അടുത്ത ഒരു വർഷത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ സെപ്റ്റംബർ 30നു രാവിലെ 11നാണ് അഭിമുഖം.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷകൾ സെപ്റ്റംബർ 29നു വൈകിട്ട് മൂന്നിനു മുൻപായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.

നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ അപേക്ഷകരുടെ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

 

ഇന്റർവ്യൂ മാറ്റിവച്ചു

നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോസിസ്റ്റം (NAMASTE), സംസ്ഥാന നോഡൽ ഓഫീസിൽ മാനേജർ (PMU) തസ്തികയിലേക്ക് സെപ്റ്റംബർ 29നു നടത്തുവാൻ നിശ്ചിയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. പുതുക്കിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.

 

ഡ്രൈവർ കം അറ്റൻഡന്റ്

വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിന്റെ താത്കാലിക പാനൽ തയ്യാറാക്കുന്നു. 18നും 50 വയസിനും ഇടയിൽ പ്രായവും പത്താം ക്ലാസ് പാസ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിനു രാവിലെ 9.30 ന് നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ബയോഡേറ്റയും പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈൻസ്, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നും തൊഴിൽ അനുമതി രേഖ എന്നിവയുമായി കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3. ഫോൺ: 0471 2311842.

- Advertisement -

 

ഇം​ഗ്ലീഷ് അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിന്റെ നിയന്ത്രണത്തിലുള്ള ജി ഐ എഫ് ഡി കണ്ടള എന്ന സ്ഥാപനത്തിൽ ഇം​ഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ് / ബിഎഡ് / പിഎച്ച്ഡി (ഹയർ സെക്കന്ററി അധ്യാപക യോഗ്യത) തുടങ്ങിയവയാണ് യോഗ്യത. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ നാലിന് ഉച്ച തിരിഞ്ഞു രണ്ടിനു പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

രാജാക്കാട് സര്‍ക്കാര്‍ ഐടിഐയില്‍ പ്ലംബര്‍, അരിത്തമാറ്റിക്കം ഡ്രായിങ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പ്ലംബര്‍ തസ്തികയില്‍ സിവിലിലോ മെക്കാനിക്കലിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ടിസി അല്ലെങ്കില്‍ എന്‍എസി,മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.

അരിത്തമാറ്റിക്കം ഡ്രോയിം​ഗ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ സിവിലിലോ മെക്കാനിക്കലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ടിസി അല്ലെങ്കില്‍ എന്‍എസി, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ എംബിഎ അല്ലെങ്കില്‍ ബിബിഎ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദമോ അല്ലെങ്കില്‍ ഡിപ്ലോമയോ അഭികാമ്യം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍സ്‌കില്‍ ഇവ നിര്‍ബന്ധം.
ഇന്റര്‍വ്യു സെപ്റ്റംബര്‍ 30ന് രാവിലെ 10 ന് നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868241813, 98955707399.

 

വനിതാ കാറ്റില്‍ കെയര്‍ നിയമനം

നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് ഓഫീസിലെ വനിതാ കാറ്റില്‍ കെയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ജോലി ചെയ്യാന്‍ താല്‍പര്യമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി നെടുങ്കണ്ടം യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം.

ക്ഷീരസഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുളള വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടാകും. വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ആയി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകര്‍ക്കുളള ഇന്റര്‍വ്യു തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വച്ച് ഒക്ടോബര്‍ 11 പകല്‍ 11 മണിക്ക് നടക്കും. ഇന്റര്‍വ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീര പരിശീലനകേന്ദ്രത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7 ശനിയാഴ്ച വൈകിട്ട് 5 മണി . കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222099.

 

അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 4 ന് രാവിലെ 11ന് ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടക്കുന്ന കൂടക്കാഴ്ചയ്ക്ക് ഹാജരാവാണം. ഫോണ്‍. 04936220147

 

ഗസ്റ്റ് അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ / കെ.ജി.സി. ഇ/ വി.എച്ച്.എസ്.ഇ/ ബന്ധപ്പെട്ട ട്രേഡ്. താല്‍പര്യമുള്ളര്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 4 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം. ഫോണ്‍: 04936 220147

 

അധ്യാപക നിയമനം

മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍) തത്തുല്യം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 5 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവാണം.

 

ഇന്റർവ്യൂ മാറ്റിവച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (IMG) കൊച്ചി പ്രാദേശിക കേന്ദ്രത്തിന്റെ ഓഫീസിൽ സെപ്റ്റംബർ 28നു നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്വീപ്പർ ഗ്രേഡ് II (Employment exchange) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഒക്ടോബർ നാലിലേക്കു മാറ്റിയതായി റീജിയണൽ ഡയറക്ടർ അറിയിച്ചു.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments