തിങ്കളാഴ്‌ച, ജൂലൈ 1, 2024
HomeState Level JobsKerala JobsKerala Government Latest Temporary Posts – 26/09/2023

Kerala Government Latest Temporary Posts – 26/09/2023

- Advertisement -

Kerala Government Latest Temporary Posts – 26/09/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 26/09/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

പവർ ലാൻട്രി ഓപ്പറേറ്റർ ആൻഡ് ഇലക്ട്രീഷ്യൻ നിയമനം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പവർ ലാൻട്രി ഓപ്പറേറ്റർ ആൻഡ് ഇലക്ട്രീഷ്യൻ തസ്തികയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി / തത്തുല്യത, ഐടിഐ ഇലക്ട്രീഷ്യൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലൈസൻസി ബോർഡ് വയർമാൻ Competency Certificate, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല്. അപേക്ഷ നൽകേണ്ട സ്ഥലം : ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം.

- Advertisement -

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ല ഹോമിയോ ആശുപത്രിയില്‍ തൈറോയ്ഡ് ക്ലിനിക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. പ്രായപരിധി 18-45. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത എന്‍ സി പി/ സി സി പി കോഴ്സ്, സര്‍ക്കാര്‍ ഡിസ്പന്‍സറികളില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭിലഷണീയം. ബയോഡേറ്റ, നിശ്ചിത യോഗ്യതസര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 04742791520.

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ നിലവിലുള്ള ഓരോ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. പ്രവര്‍ത്തി പരിചയം അഭികാമ്യം.

യോഗ്യത : റേഡിയോളജിസ്റ്റിന് എം ബി ബി എസ് അല്ലെങ്കില്‍ തതുല്യം, എം ഡി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കില്‍ ഡി എം ആര്‍ ഡി അല്ലെങ്കില്‍ റേഡിയോ ഡയഗ്നോസിസില്‍ ഡി എന്‍ ബി, ടി സി എം സി സ്ഥിര രജിസ്ട്രേഷന്‍. ഇ സി ജി ടെക്നീഷ്യന് എസ് എസ് എല്‍ സി, ഇ സി ജി ആന്‍ഡ് ഓഡിയോ മെട്രിക് ടെക്നോളജിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്. ലാബ് ടെക്നീഷ്യന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി എസ് സി എം എല്‍ ടി അല്ലെങ്കില്‍ ഡി എം ഇ അംഗീകൃത ഡി എം എല്‍ ടി, പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍.

ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം, പാസ്പേര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖ, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ സഹിതം ജില്ലാ പഞ്ചായത്തില്‍ സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് 12:30 മുതല്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍-04742752700.

- Advertisement -

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ സര്‍വെയര്‍, എ.സി.ഡി ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷിക്കാം. സര്‍വെയര്‍ ട്രേഡില്‍ എന്‍.റ്റി.സി. അല്ലെങ്കില്‍ എന്‍.എ.സി.-യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, സിവില്‍ അല്ലെങ്കില്‍ സര്‍വെ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, സിവില്‍ അല്ലെങ്കില്‍ സര്‍വെ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

എ.സി.ഡി ട്രേഡില്‍ മെക്കാനിക്കല്‍ ഗ്രൂപ്പ് ട്രേഡുകളില്‍ NTC/NAC യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്സ് എന്നിവയിലേതിലെങ്കിലും എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍,സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216.

 

ഇന്റർവ്യൂ ഒക്ടോബർ അഞ്ചിന്

പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐകളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ 28നു നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ഒക്ടോബർ അഞ്ചിലേക്കു മാറ്റിയതായി ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു.

 

ജൂനിയർ റിസർച്ച് ഫെല്ലോ

കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകൾ നികത്തുന്നതിലേക്കായി സെപ്തംബർ 30 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ അന്നേ ദിവസം രാവിലെ 9.30 ന് മുൻപായി കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തു റിപ്പോർട്ട് ചെയ്യണമെന്ന് കോളജ് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് : www.cet.ac.in.

 

- Advertisement -

വാക്ക്-ഇൻ-ഇന്റർവ്യു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ! ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യു നടത്തുന്നു. ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത : MSW/PG in (Psychology/Sociology), 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപയാണ് വേതനം.

സെക്യൂരിറ്റി തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത : എസ്.എസ്.എൽ.സി, 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 30ന് ഉച്ചയ്ക്ക് 1.00 ന് കണ്ണൂർ, മട്ടന്നൂർ,| ഉരുവച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ എത്തിച്ചേരേണ്ടതാണ്. കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമുട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്‌സൈറ്റ് : www.keralasamakhya.org.

 

അഭിമുഖം മാറ്റിവച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം ഡയറക്ടറേറ്റിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനായി സെപ്റ്റംബർ 28ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ഉദ്യോഗാർഥികളുടെ അഭിമുഖവും, ഡ്രൈവിംഗ് ടെസ്റ്റും ഒക്ടോബർ ആറിന് രാവിലെ 11ലേക്ക് മാറ്റിവച്ചു.

 

സ്പെക്ട്രം-ജോബ് ഫെയർ 29 മുതൽ

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ജോബ് ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി തൊഴിലന്വേഷകർ www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം. തൊഴിൽ മേള നടക്കുന്ന വേദികളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. തൊഴിൽമേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളിൽ നിന്നും ലഭിക്കും. സംസ്ഥാനതല ഉദ്ഘാടനം 29ന് ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ നടത്തും.

സെപ്റ്റംബർ 29ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ, എറണാകുളം കളമശേരി ഐ.ടി.ഐ, കണ്ണൂർ ഐ.ടി.ഐ എന്നിവിടങ്ങളിലും, ഒക്ടോബർ 3ന് കോട്ടയം ഏറ്റുമാനൂർ ഐ.ടി.ഐ, കോഴിക്കോട് ഐ.ടി.ഐ എന്നിവിടങ്ങളിലും, 4ന് തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിലും 5ന് ആലപ്പുഴ ചെങ്ങന്നൂർ ഐ.ടി.ഐ, ഇടുക്കി കട്ടപ്പന ഐ.ടി.ഐ, പാലക്കാട് മലമ്പുഴ ഐ.ടി.ഐ എന്നിവിടങ്ങളിലും 7ന് പത്തനംതിട്ട ചെന്നീർക്കര ഐ.ടി.ഐ, തൃശ്ശൂർ ചാലക്കുടി ഐ.ടി.ഐ, വയനാട് കൽപ്പറ്റ ഐ.ടി.ഐകളിലും, 10ന് മലപ്പുറം അരീക്കോട് ഐ.ടി.ഐ, കാസർഗോഡ് ഐ.ടി.ഐ എന്നിങ്ങനെയാണ് ജോബ് ഫെയർ. കൂടുതൽ വിവരങ്ങൾക്ക്: 9446021761.

 

ഇന്റർവ്യൂ മാറ്റി

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 28ൽ നിന്ന് 29ലേക്ക് മാറ്റി. 28ന് സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

ഇന്റർവ്യൂ 29ന് രാവിലെ 10.30ന് നടക്കും. ഇന്റർവ്യൂ അറിയിപ്പ് ലഭിച്ച ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

 

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പ്രോഗ്രാമിങ് ഓഫീസർ, അസിസ്റ്റന്റ്, ഡി.ടി.പി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, ടെക്നിക്കൽ അറ്റൻഡർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. നിയമനം പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും.

താത്പര്യമുള്ളവർ കെ.എസ്.ആർ. 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഒക്ടോബർ 10നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments