ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala JobsKerala Government Latest Temporary Posts – 22/09/2023

Kerala Government Latest Temporary Posts – 22/09/2023

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Kerala Government Latest Temporary Posts – 22/09/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 22/09/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

ഫാർമസിസ്റ്റ് നിയമനം

പൂജപ്പുര സർക്കാർ ആയൂർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഒഴിവുള്ള ഫാർമസിസ്റ്റ് (അലോപ്പതി) തസ്തികയിൽ 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ നാലിന് ഇന്റർവ്യൂ നടത്തും. പ്ലസ്ടു, ഡിഫാം, അല്ലെങ്കിൽ ബിഫാം ആൻഡ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 4-10-2023ൽ 40 വയസ് കവിയരുത്. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡേറ്റകളും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. രജിസ്ട്രേഷൻ രാവിലെ 10 മണി മുതൽ 11 മണി വരെ. ഇന്റർവ്യൂ രാവിലെ 10.30ന് ആരംഭിക്കും.

- Advertisement -

 

പി.ആർ.ഡിയിൽ അസിസ്റ്റന്റ് എഡിറ്റർ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്ററുടെ ഒൻപത് ഒഴിവുകളിലേക്ക് (വകുപ്പ് ഡയറക്ടറേറ്റ്-2, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്-1, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ന്യൂ ഡൽഹി ഇൻഫർമേഷൻ ഓഫീസർ-1, ടാഗോർ തീയേറ്റർ-1) അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം വന്ന് രണ്ടാഴ്ചക്കുള്ളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലഷൻസ് (എ) വകുപ്പിൽ ലഭ്യമാക്കണം. യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾ 2023 സെപ്റ്റംബർ 19 ലെ വാല്യം 12 നം.38 ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഒ ബി സി കാറ്റഗറിയിൽ (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ / ഡിഗ്രി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഇന്റർവ്യൂ സമയത്ത് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

 

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് : സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നു

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖനെ വിവിധ മത്സര പരീക്ഷാ പരിശീലത്തിന് ധനസഹായം അനുവദിക്കുന്ന ‘എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം 2023-24’ പദ്ധതി പ്രകാരം IELTS/ TOEFL/OET/NCLEX – തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകൾക്കുളള പരിശീലനം നടത്തുന്നതും സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനുള്ള താല്പര്യപത്രം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. താല്പര്യപത്രം, നിർദ്ദിഷ്ട മാതൃക എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും

 

ഗസ്റ്റ് ലക്ചറർ ഇന്റർവ്യു

മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 26 ന് രാവിലെ 10 ന് കോളജിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

- Advertisement -

 

നിഷ് കോളജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയിൽ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28. വിശദവിവരങ്ങൾക്ക് : http://nish.ac.in/others/career.

 

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻട്രി, ഡി ടി പി കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനു കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും, പിജിഡിസിഎയുമാണ് അടിസ്ഥാന യോഗ്യത.

വേർഡ്പ്രോസസിങ്, എം.എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐഎസ്എം എന്നിവയിൽ പരിജ്ഞാനമുള്ളവരും ഇവയിൽ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഓക്ടോബർ 11 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന നൽകും. വൈകി ലഭിക്കുന്നതോ അപൂർണമായതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ -683 101 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular