ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeCareer GuruKerala Government Latest Temporary Posts – 21/09/2023

Kerala Government Latest Temporary Posts – 21/09/2023

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Kerala Government Latest Temporary Posts – 21/09/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 21/09/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അധ്യാപക ഒഴിവ്

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ കായചികിത്സ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് ഒക്ടോബർ നാലിനു രാവിലെ 11ന് കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

- Advertisement -

 

ഫുൾ ടൈം കീപ്പർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ, മുസ്ലിം, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS), ഓ.ബി.സി വിഭാഗങ്ങളിൽ നാലു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത ഏഴാം ക്ലാസ് വിജയം, ഡിഗ്രി പാടില്ല, 2 വർഷത്തിൽ കുറയാത്ത കാലയളവിൽ വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ പരിചയം എന്നിവ വേണം. സ്ത്രീകളും ഭിന്നശേഷിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

 

ഡോക്ടര്‍ നിയമനം

വെളളറട സാമൂഹീകാരോഗ്യകേന്ദ്രത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പ്രതിമാസം 41,000 രൂപ ശമ്പളത്തില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റ് സഹിതം വെള്ളറട മെഡിക്കല്‍ ഓഫീസറുടെ മൂന്‍പാകെ ഹാജരാകേണ്ടതാണ്.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular