ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeCareer GuruKerala Government Latest Temporary Posts – 19/09/2023

Kerala Government Latest Temporary Posts – 19/09/2023

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Kerala Government Latest Temporary Posts – 19/09/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

 

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സർക്കാരിതര ഫണ്ടിൽ നിന്നു വേതനം നൽകുന്ന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (IQAC ഓഫീസ്) താക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കാരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

- Advertisement -

ഇക്കണോമിക്സ്/കൊമേഴ്സ്/ഗണിതം/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. സ്പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന.

താത്പര്യമുള്ളവർ www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 21ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം- 16 എന്ന വിലാസത്തിൽ അപേക്ഷിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി എഴുത്ത് പരീക്ഷയും വൈദഗ്ധ്യ, അഭിമുഖ പരീക്ഷകളും നടത്തും

 

കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിൽ ഒഴിവുകൾ

കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മാനേജർ (ടെക്നിക്കൽ) / സിസ്റ്റം അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ അന്യത്ര സേവന / കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ kpesrb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

 

നിഷ്-ൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, വിവിധ പ്രോജക്ടുകളിലെ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ, പ്രോഗ്രാം കോർഡി‌നേറ്റർ (ഒക്കുപേഷണൽ തെറാപ്പി), സീനിയർ ലീഗൽ അസോസിയേറ്റ് (ടെക്‌നിക്കൽ), ടെക്‌നിക്കൽ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ക്ലർക്ക് കം അക്കൗണ്ടന്റ് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം. സെപ്റ്റംബർ 28 ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career

 

സിഡിറ്റിൽ കൺസർവേഷൻ / റെക്കോഡ് മാനേജ്മെന്റ് കൺസൾട്ടന്റ്

സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) ന്റെ ഡിജിറ്റൈസേഷൻ ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിവരുന്ന പേപ്പർ കൺസർവേഷൻ പ്രോജക്ടിലേയ്ക്ക് കൺസർവേഷൻ, റെക്കോർഡ് മാനേജ്മെന്റ് മേഖലകളിൽ കൺസൾട്ടെന്റ് എന്ന നിലയിൽ സേവനം നൽകുന്നതിന് ഈ മേഖലയിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകൾ / വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.careers.cdit.org ൽ ലഭിക്കും. അവസാന തിയതി ഒക്ടോബർ മൂന്നിന് വൈകിട്ട് അഞ്ച് മണി.

- Advertisement -

 

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിനു കീഴിലുള്ള GIFD തേമ്പാമുട്ടം സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26 രാവിലെ 10ന് വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2491682.

 

അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ്

ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. യോഗ്യത: ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ എം.എസ്.സി കെമിസ്ട്രിക്കാരെയും പരിഗണിക്കും. കുറഞ്ഞത് ആറ് മാസം എൻ.എ.ബി.എൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,500 രൂപ. പ്രായം 21നും 35നും ഇടയിൽ.

ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ആലത്തൂർ, പാലക്കാട് 678541 (ഫോൺ-9544554288) എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടക്കും. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ സമർപ്പിക്കണം.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular