HomeState Level JobsKerala JobsKerala Government Latest Temporary Posts – 14/10/2023

Kerala Government Latest Temporary Posts – 14/10/2023

- Advertisement -

Kerala Government Latest Temporary Posts – 14/10/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 14/10/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

ലക്ചറർ അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളജിൽ കമ്പ്യൂട്ടർ വിഭാഗം ലക്ചറർ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 10 നു കോളജിൽ നടത്തും. ഒഴിവ് – 1, യോഗ്യത: ഫാസ്റ്റ്ക്ലാസ്സ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബി.ടെക് അല്ലെങ്കിൽ ബി.ടെക് ആൻഡ് എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. വിശദവിവരങ്ങൾ www.cpt.ac.in ൽ. ഫോൺ : 04712360391.

 

- Advertisement -

പ്രൊഫസർ വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരത്തെ പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ, എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക്, യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരെ പ്രിൻസിപ്പൽ/പ്രൊഫസർ (പ്രതിമാസ ശമ്പളം – 50,000 (കൺസോളിഡേറ്റഡ്) – ഒഴിവ് -1, അസിസ്റ്റന്റ് പ്രൊഫസർ (പ്രതിമാസ ശമ്പളം – 35,000) (കൺസോളിഡേറ്റഡ്), ഒഴിവ്- 2) തസ്തികളിലേക്ക് താത്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 20ന് രാവിലെ 10ന് ഐ.എൽ.ഡി.എം ക്യാമ്പസിൽ നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം

 

പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളത്തു പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികയിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ഒക്ടോബർ 26 നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2737246.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ. എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ അഡ്വാൻസ്ഡ് വെൽഡിംഗ്, ഡൊമസ്റ്റിക് മെയിന്റനൻസ്(ഇലക്ട്രിക്കൽ) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപാ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസവേതനം ലഭിക്കും. അഡ്വാൻസ്ഡ് വെൽഡിംഗിന് മുസ്ലിം വിഭാഗത്തിലും ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസിന് ഓപ്പൺ വിഭാഗത്തിലും ഓരോ ഒഴിവുണ്ട്.

- Advertisement -

അഡ്വാൻസ്ഡ് വെൽഡിംഗ് ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഡിഗ്രിയും ഈ മേഖലയിൽ ഒരു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും ഈ മേഖലയിൽ രണ്ടു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ NTC/NACയും ഈ മേഖലയിൽ മൂന്ന് വർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത. ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ് ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ഡിഗ്രിയും ഈ മേഖലയിൽ ഒരു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും ഈ മേഖലയിൽ രണ്ടു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ NTC/NACയും ഈ മേഖലയിൽ മൂന്ന് വർഷം പ്രവർത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 18നു രാവിലെ 11നു എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 8089789828, 0484-2557275.

 

ന്യൂനപക്ഷ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (2 ഒഴിവ്) തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ. പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അപേക്ഷകൾ നവംബർ നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ, ആഞ്ജനേയ, ടി.സി. 9/1023(2) ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 – 2319122, 2315133, 2315122.

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ് പരിശീലകന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, സ്‌കൂള്‍ കൗണ്‍സിലര്‍, തായ്‌ക്കോണ്ടോ കോച്ച് എന്നീ വിഭാഗങ്ങളില്‍ നിയമനത്തിന് ഒക്‌ടോബര്‍ 20 രാവിലെ ഒമ്പതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും വിവരങ്ങള്‍ക്ക് https://kollam.kvs.ac.in. ഫോണ്‍ 04742799494, 2799696.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഒക്‌ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം. യോഗ്യത: പത്താം ക്ലാസ്, എല്‍ എം വി ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡില്‍ എന്‍ എ സി / എന്‍ ടി സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍ മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍ മെക്കാനിക്കല്‍ /ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ എ ഐ സി ടി ഇ/ യു ജി സി അംഗീകൃത ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും. ഫോണ്‍ 0474 2558280.

 

- Advertisement -

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ അഗ്രോ പ്രോസസിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 11 30ന് നടത്തും. യോഗ്യത ഫുഡ് ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റി/കോളജില്‍ നിന്നുള്ള ബിവോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫുഡ് ടെക്‌നോളജിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ അഗ്രോ പ്രോസസിംഗ് ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐയില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍ 0474 2793714

 

ഗസ്റ്റ് അധ്യാപക അഭിമുഖം

വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി ജൂനിയര്‍ വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 17 ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 9496404367.

 

പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍ നിയമനം

ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരംകാണുന്നതിന് ക്രൈസസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിലേക്ക് പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍ നിയമനത്തിനായി അഭിമുഖം നടത്തും.
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തത്പരരായ ലീഗല്‍ അഡൈ്വസര്‍, സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും അപേക്ഷിക്കാം. യോഗ്യത: അതതു വിഷയങ്ങളില്‍ ബിരുദവും കൗണ്‍സിലിംഗില്‍ മുന്‍പരിചയവും. അവസാന തീയതി ഒക്ടോബര്‍ 17. ഫോണ്‍-0474 2790971.

 

റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കുന്നു

വനിത ശിശു വികസന വകുപ്പ് വിവധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കുന്നു . ഒക്ടോബര്‍ 19 ന് പൈനാവ് ജില്ലാ ശിശു സംരക്ഷണ ഓഫിസില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വൃൂ നടക്കും. സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ, ബിരുധാനന്തര ബിരുദമോ, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവും, പരിശീലന മേഖലയില്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബായോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7902695901

 

കരാര്‍ നിയമനം : വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 15 വര്‍ഷം സൈനിക സേവനവും 50 വയസ്സില്‍ താഴെ പ്രായവും എസ്എസ്എല്‍സി/തത്തുല്ല്യ വിദ്യാഭ്യാസ യോഗ്യതയും മെഡിയ്ക്കല്‍ കാറ്റഗറി ഷേപ്പ്-1 ആയതുമായ ഇടുക്കി ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862222904. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകളോടൊപ്പം ഒക്ടോബര്‍ 16 ന് രാവിലെ 11 മണിയ്ക്ക് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ലഭ്യമാക്കണം.

 

നേഴ്സ് നിയമനം

ആരോഗ്യകേരളം വയനാടിന് കീഴില്‍ ആര്‍.ബി.എസ്.കെ നേഴ്സുമാരെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍) കോഴ്സ് കഴിഞ്ഞവരും കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 19ന് വൈകീട്ട് 4 വരെ കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ സ്വീകരിക്കും. ഫോണ്‍: 04936 202771.

 

ഡോക്ടര്‍ നിയമനം

ആരോഗ്യകേരളം വയനാടിന് കീഴില്‍ വിവിധ സ്ഥാപനങ്ങളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്സ്, ഇഎന്‍ടി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി എന്നീ തസ്തികകളിലാണ് സ്പെഷ്യലിസ്റ്റ് നിയമനം. അര്‍ബന്‍ ക്ലിനിക്കുകളില്‍ മൂന്നു മണിക്കൂര്‍ സേവനം ചെയ്യണം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. ഗൈനക്കോളജിസ്റ്റുകള്‍ക്ക് എംബിബിഎസ്/ഡിജിഒ/എംഎസ്/ഡിഎന്‍ബി ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി യോഗ്യതയുണ്ടായിരിക്കണം. മറ്റു ഡോക്ടര്‍മാര്‍ക്ക് എംബിബിഎസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും വേണം.

സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് dpmwynd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. മറ്റു ഡോക്ടര്‍മാര്‍ ഇ-മെയില്‍ വിലാസത്തിലും കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നേരിട്ടും അപേക്ഷ നല്‍കണം. അപേക്ഷകര്‍ ആധാര്‍, പാന്‍ കാര്‍ഡ് പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒക്ടോബര്‍ 19 വൈകീട്ട് 4 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 202771.

 

ഗേറ്റ് കീപ്പര്‍ നിയമനം

50 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്ത ഭടന്‍മാര്‍ക്ക് ദക്ഷിണ റെയില്‍വേയില്‍ കരാര്‍ വ്യവസ്ഥയില്‍ ഗേറ്റ് കീപ്പര്‍ തസ്തികയില്‍ നിയമനം നല്‍കുന്നു. യോഗ്യതയുള്ള വിമുക്ത ഭടന്‍മാര്‍ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 16നുള്ളില്‍ ജില്ലാ സൈനീക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0495 2771881

 

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

വിമുക്തി ലഹരി മോചന കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എംഫില്‍, ആര്‍ സി ഐ രജിസ്ട്രേഷനോടുകൂടിയ പി.ജി.ഡി.സി.പി ക്ലിനിക്കല്‍ സൈക്കോളജി. കൂടിക്കാഴ്ച ഒക്ടോബര്‍ 17 ന് രാവിലെ 11 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.

 

വാക്ക് – ഇൻ – ഇന്റർവ്യൂ

കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്–ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒക്ടോബർ 20 രാവിലെ 11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം അഭികാമ്യം. പ്രായപരിധി 40 വയസ്. വേതനം 45,000. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് ഫോട്ടോയും കൊണ്ടുവരണം.

 

പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബർ 28ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ ഐടി കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്/ബി.സി.എ/എം.സി.എ/എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി bit.ly/3FabAmn എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 – 2304577.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഒക്ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം. യോഗ്യത: പത്താം ക്ലാസ്, ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡില്‍ എന്‍ എ സി/എന്‍ ടി സിയും മൂന്ന്‌വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍ മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍ മെക്കാനിക്കല്‍ /ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ എ ഐ സി ടി ഇ/യു ജി സി അംഗീകൃത ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും. ഫോണ്‍ 0474 2558280.

ചടയമംഗലം സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേ ട്രേഡില്‍ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: സിവില്‍/സര്‍വേ എന്‍ജിനീയറിങ്ങിലുള്ള ബിവോക്/ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/സര്‍വേ എന്‍ജിനീയറിങ്ങിലുള്ള ഡിപ്ലോമയും രണ്ട്ണ്‍് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സര്‍വേയര്‍ ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 16 രാവിലെ 11:30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 0474 2914794.

- Advertisement -

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version