ശനിയാഴ്‌ച, ജൂലൈ 6, 2024
HomeState Level JobsKerala JobsKerala Government Latest Temporary Posts – 06/10/2023

Kerala Government Latest Temporary Posts – 06/10/2023

- Advertisement -

Kerala Government Latest Temporary Posts – 06/10/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 06/10/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം

കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 11 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് സെറ്റ് ബയോഡാറ്റയുമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നല്‍കും. ഫോണ്‍ 7012212473, 8281359930.

- Advertisement -

 

ട്രാന്‍സിലേറ്റര്‍മാരെ ആവശ്യമുണ്ട്

ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നട, അസ്സാമീസ്, ഒറിയ, തെലുങ്ക്, മറ്റ് ഇതര ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുളള ട്രാന്‍സിലേറ്റര്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ പൈനാവില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 04862 235532, 6282406053.

 

ന്യൂനപക്ഷ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (രണ്ട് ഒഴിവ്) തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തും.

സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അപേക്ഷകൾ നവംബർ നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം.

- Advertisement -

 

കെക്സ്കോണിൽ വിമുക്തഭടന്മാർക്ക് അവസരം

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2024 മുതൽ ഡിസംബർ 2024 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ എന്നീ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും ആശ്രിതരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ഓൺലൈനായി ഒക്ടോബർ 20നു രാവിലെ 10 മുതൽ നവംബർ 30നു വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം. ഈ അപേക്ഷകരിൽ നിന്നും 2024 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള വിന്യാസത്തിന് അപേക്ഷ പ്രകാരം സ്ക്രീനിംഗ് നടത്തും.

കെക്സോൺ മുഖാന്തിരം വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. അച്ചടക്ക വിഷയ കാരണങ്ങളാൽ പിരിച്ചുവിടപ്പെട്ടവരും, പ്രോവിഡന്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചവരും, 01 ജനുവരി 1969 നു മുൻപ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ www.kexcon.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് KEXCON, TC – 25/838, Vimal Mandir, Opposite Amritha Hotel, Thycaud P O, Thiruvananthapuram – 695014 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0471-2332558.

 

വാക് ഇൻ ഇന്റർവ്യൂ

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പേറ്റന്റ് ഇൻഫർമേഷൻ സെന്ററിലേക്ക് (PIC – Kerala) പ്രൊജക്റ്റ് അസ്സോസിയേറ്റിനെ തിരഞ്ഞെടുക്കുന്നതിലേക്കായി ഒക്ടോബർ 12നു രാവിലെ പത്തിനു വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in.

 

സ്പേസ് പാർക്കിൽ ഒഴിവുകൾ

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണത്തിനും ഗവേഷണത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള കേരള സ്പേസ് പാർക്കിൽ ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ (പി.എം.ഒ./പി.ആർ.ഒ.) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 17. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.

 

- Advertisement -

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം ഒമ്പതിന്

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ (ഒഴിവ് – 1, യോഗ്യത 55% മാർക്കിൽ കുറയാത്ത എം.എസ്.സി കെമിസ്ട്രിനെറ്റ്/പി.എച്ച് ഡി ഉള്ളവർക്ക് മുൻഗണന) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഒക്ടോബർ ഒമ്പതിന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കും. വിശദവിവരങ്ങൾ www.cpt.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04712360391

 

ആയുഷ് ഹോമിയോപ്പതി വകുപ്പില്‍ നിരവധി ഒഴിവുകള്‍

ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ജില്ലയിലെ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍ . .ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. ഈ മാസം 10,11,12 തീയതികളില്‍ വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും .

ലേഡി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍/എംഎസ്സി/ബിഎസ്സി സൈക്കോളജി ), വനിത ഡി.റ്റി.പി. ഓപ്പറേറ്റര്‍ (എസ്.എസ്.എല്‍.സി., ഡിറ്റിപി ഗവണ്‍മെന്റ് അംഗീകൃത കോഴ്സ്, മലയാളം ടൈപ്പിങ്), സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ( ബിഎഡ് , സ്‌പെെഷ്യല്‍ എഡ്യൂക്കേഷന്‍ ട്രെയിനിംഗ്) എന്നീ തസ്തികളിലാണ് ഒഴിവുകള്‍.

ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ . ഒക്ടോബര്‍ 10 രാവിലെ 10.30 മുതല്‍ ലേഡി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയും 11.00 മുതല്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചറുടെയും 11.30 മുതല്‍ ഡി.റ്റി.പി. ഓപ്പറേറ്ററുടെയും വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതക തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ , പകര്‍പ്പ് എന്നിവ സഹിതം ജില്ലാ ഹോമിയോ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

ഫാര്‍മസിസ്റ്റ് തസ്തികയിലെ ദിവസവേതന നിയമനത്തിന് ഒക്ടോബര്‍ 11 രാവിലെ 10.30 നാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. എന്‍.സി.പി. (നഴ്സ് കം ഫാര്‍മസിസ്റ്റ്) /സി.സി.പി. (സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) പാസായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും, ടി സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പുമായി ജില്ലാ ഹോമിയോ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ജി.എന്‍.എം/ബിഎസ്.സി ആണ് യോഗ്യത . വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 12 ന് രാവിലെ 10.30 ന് ജില്ലാ ഹോമിയോ ഓഫീസില്‍ നടക്കും .
തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം തരണിയില്‍ ബില്‍ഡിംഗിലാണ് ഇടുക്കി ജില്ലാ ആയുഷ് ഹോമിയോ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 227326

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments