ശനിയാഴ്‌ച, ജൂലൈ 6, 2024
HomeCareer GuruKerala Government Latest Temporary Posts – 06/07/2023

Kerala Government Latest Temporary Posts – 06/07/2023

- Advertisement -

Kerala Government Latest Temporary Posts – 06/07/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

Table of Contents

 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. 5 ഒഴിവുകൾ ഉണ്ട്. ട്രെയിനിങ് കാലയളവിൽ 5000 രൂപ സ്റ്റൈപ്പന്റ് നൽകും. വിദ്യാഭ്യാസ യോഗ്യത: ഡി എം എൽ ടി, പ്രായ പരിധി 18-35. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

- Advertisement -

 

സിമെറ്റ് ഡയറക്ടറേറ്റിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

സിമെറ്റ് ഡയറക്ടറേറ്റിൽ ഒഴിവുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ സെക്രട്ടേറിയേറ്റിലെ ജോയന്റ് സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികളിൽ നിന്നോ, സർക്കാർ സർവ്വീസിലെ സമാന തസ്തികളിൽ നിന്നോ വിരമിച്ച 59 വയസ് കഴിയാത്തവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം പ്രതിമാസം 35,300 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്. www.simet.in ലെ SB Collect മുഖേന ഫീസ് അടയ്ക്കാം. www.simet.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പെൻഷൻ പേയ്‌മെന്റ് ഓർഡറിന്റെയോ സമാന രേഖകളുടെയോ പകർപ്പ് സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ജൂലൈ 15 നകം അയയ്ക്കണം.

ജൂലൈ 25 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചിട്ടുള്ളവരും 59 വയസ് കഴിയാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2302400.

 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ശ്രുതിതരംഗം പദ്ധതിക്ക് കീഴിൽ ഒഴിവുള്ള സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 12ന് രാവിലെ 10.30ന്‌ മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

- Advertisement -

യോഗ്യത: ബി എ എസ് എൽ പി അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറാപ്പി, ആർ സി ഐ റജിസ്ട്രേഷൻ. പ്രതിമാസ വേതനം: മൊത്ത വേതനം 22,290 രൂപ. പ്രായപരിധി : 18-36. നിയമാനുസൃതമായ ഇളവുകൾ അനുവദനീയമാണ്.

 

വനിതാ ശിശു വികസന വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് താത്കാലിക നിയമനം

വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള സംസ്ഥാന ജെൻഡർ കൗൺസിലിലെ ജെൻഡർ കൺസൾട്ടന്റിനെ സഹായിക്കുന്നതിലേക്കായി ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 21,175 രൂപ പ്രതിമാസ ശമ്പളത്തിലായിരിക്കും നിയമനം. തസ്തികയുടെ എണ്ണം ഒന്ന്.

ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദം, ഒരു അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റുമാണ് യോഗ്യത. സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാകണം. ഉയർന്ന പ്രായപരിധി 45 വയസ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14 വൈകിട്ട് അഞ്ചുമണി.

സ്വന്തം കൈപ്പടയിൽ തയാറാക്കിയ അപേക്ഷയും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ വനിത ശിശുവികസന ഡയറക്ടർ, വനിതാ ശിശുവികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ സമർപ്പിക്കണം

 

എർണാകുളത്ത് ക്ലാർക്ക് കരാർ നിയമനം

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം.

സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി -682 026, എറണാകുളം (ഫോൺ: 0484 2537411) എന്ന വിലാസത്തിൽ ലഭിക്കണം.

 

- Advertisement -

വനിതാ ശിശു വികസന വകുപ്പിൽ തൃശൂർ ജില്ലയിൽ വിവിധ ഒഴിവുകൾ

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ മാനേജർ, അക്കൗണ്ടന്റ്, മൾട്ടി ടാസ്ക് വർക്കർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 15000 രൂപയാണ് വേതനം. അക്കൗണ്ടന്റ് തസ്തികയിൽ B.Com + Tally അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 14000 രൂപയാണ് വേതനം.

മൾട്ടി ടാസ്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. സമാന തസ്തികയിൽ തൊഴിൽ പരിചയം അഭികാമ്യം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം.

30-45 പ്രായപരിധിയിലുള്ളവർക്ക് എല്ലാ തസ്തികയിലേക്കും മുൻഗണന നൽകും. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 11ന് രാവിലെ 10 ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

 

തിരുവനന്തപുരം ജില്ലയിൽ ചൈൽഡ് ഹെൽപ്പ് ലൈനിൽ ഒഴിവുകൾ

മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസനവകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിക്കു കീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ്പ്‌ലൈനിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കോൾ സെന്ററിൽ ഒഴിവുകളുണ്ട്. ഹെൽപ്പ്‌ലൈൻ അഡ്മിനിസ്ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു ഒഴിവിലേക്കും കോൾ ഓപ്പറേറ്റർ തസ്തികയിൽ 12 ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയും മറ്റു വിശദാശങ്ങളും www.wcd.kerala.gov.in ൽ ലഭിക്കും.

താത്പര്യമുള്ളവർ നിശ്ചിത അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനു മുമ്പായി സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയം, വനിതാ ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2342235.

 

ചീഫ് പ്ലാനർ (ഹൗസിംഗ്) ഡെപ്യൂട്ടേഷൻ നിയമനം

ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. യോഗ്യത: സിവിൽ എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചറിൽ ഡിഗ്രി. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്). ചുരുങ്ങിയത് രണ്ട് വർഷമെങ്കിലുമായി പി ഡബ്ല്യു ഡി വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായി ജോലി പരിചയം അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത് അല്ലെങ്കിൽ സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ പ്രൊഫസർ ആയുള്ള ജോലി പരിചയം അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് തസ്തികകളിലെ ജോലി പരിചയം. നഗര /പ്രാദേശിക ആസൂത്രണ രംഗത്തെ പ്രവൃത്തി പരിചയം. ഹൗസിംഗ്/നഗര/ഗ്രാമീണ വികസനത്തിൽ ടെക്നിക്കൽ പേപ്പറുകൾ അവതരിപ്പിച്ചത് അഭിലഷണീയ യോഗ്യതയാണ്.

ബയോഡേറ്റയും എൻ.ഒ.സിയും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നുള്ളിൽ അയയ്ക്കണം. housingdeptsect@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.

 

കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് തസ്തികയിൽ ഡമോൺസ്‌ട്രേറ്റർ ഒഴിവ്

ആറ്റിങ്ങൽ എൻജിനീയറിംഗ് കോളേജിൽ ഡമോൺസ്‌ട്രേറ്റർ – കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്/ കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ 3 വർഷ എഞ്ചിനീയറിങ്/ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ അതിന് തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച യോഗ്യതയുണ്ടായിരിക്കണം.

കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ടെക്നോളജിയിൽ ഒന്നാം ക്ലാസോടെ ബി.എസ്.സി ബിരുദമുള്ളവർക്കും അപേക്ഷിക്കാം.കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിലുള്ള പരിചയം, കംപ്യൂട്ടർ കോൺഫിഗറേഷനിലും മെയിന്റനൻസിലും, സെർവർ കോൺഫിഗറേഷനിലും മെയിന്റനൻസിലുമുള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുള്ളവർ ജൂലൈ 13നു രാവിലെ 10 ന് സർട്ടിഫികറ്റുകളുടെ അസൽ സഹിതം കോളേജിൽ നേരിട്ടു ഹാജരാകണം. ടെസ്റ്റ് / ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും നിയമനം.

 

പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഫിസിക്‌സ്, ലക്ചറർ ഇൻ ഇംഗ്ലീഷ്, ലക്ചറർ ഇൻ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

  • കമ്പ്യൂട്ടർ പ്രോഗ്രാമർ: യോഗ്യത ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് ബി. എസ്.സി. കമ്പ്യൂട്ടർ സയൻസ്. ഇന്റർവ്യൂ സമയം ജൂലൈ 12നു രാവിലെ 10.
  • ലക്ചറർ ഇൻ ഫിസിക്‌സ്: 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം). ജൂലൈ 13നു രാവിലെ 10.
  • ലക്ചറർ ഇൻ ഇംഗ്ലീഷ്: 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം). ജൂലൈ 13നു രാവിലെ 11.
  • ലക്ചറർ ഇൻ മാത്തമാറ്റിക്‌സ്: 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം). ജൂലൈ 13നു ഉച്ചയ്ക്ക് 12.

താല്പര്യമുള്ളവർ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 8547005084, 9744157188.

 

വയനാട്ടിൽ വനിത സെക്യൂരിറ്റി വാക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട്ടിലുള്ള പെൺകുട്ടികളുടെ എൻട്രി ഹോമിൽ സെക്യൂരിറ്റി തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 11ന് രാവിലെ 11 മണിക്ക് വയനാട് അഞ്ചാംമൈലിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

എസ്.എസ്.എൽ.സിയാണ് യോഗ്യത. 23 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 10,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

 

കോഴിക്കോട് ജില്ലയിൽ എലമെന്ററി സ്പെഷ്യൽ എജുക്കേറ്റർമാരുടെ നിയമനം

സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള തോടന്നൂർ, തൂണേരി ബി.ആർ.സികളിൽ ഒഴിവുള്ള എലമെന്ററി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും ഒഴിവുകൾ വരാൻ സാധ്യതയുള്ള സെക്കൻഡറി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: എലിമെന്ററി – പ്ലസ്ടു, ഡി.എഡ്/ടി.ടി.സി, സ്പെഷ്യൽ എജുക്കേഷനിൽ രണ്ട് വർഷ ഡിപ്ലോമ (ആർ സി ഐ അംഗീകൃതം); സെക്കൻഡറി : ഡിഗ്രി/പി.ജി, സ്പെഷ്യൽ എജുക്കേഷനിൽ ബി.എഡ്/ജനറൽ ബി.എഡും സ്പെഷ്യൽ എജുക്കേഷനിൽ രണ്ടു വർഷ ഡിപ്ലോമയും (ആർ സി ഐ അംഗീകൃതം). താത്പര്യമുള്ളവർ ജൂലൈ 10 ന് എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0495 2961441.

 

ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എന്നീ തസ്തികയിൽ നിയമനം നടത്തുന്നു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്‍റെ (www.arogyakeralam.gov.in) വെബ്സൈറ്റ് സന്ദര്‍ശിക്കുക. താത്പര്യമുള്ളവർ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments