ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsശബരിമലയിൽ മണ്ഡല - മകരവിളക്കിനോട് അനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാം

ശബരിമലയിൽ മണ്ഡല – മകരവിളക്കിനോട് അനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാം

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ശബരിമലയിൽ എന്തെങ്കിലും ഒരു ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഒരു പാട് ഉണ്ടാകും. ജോലി എന്നതിലുപരി ഒരു പുണ്യ പ്രവൃത്തി ആണ് അത്. ഇപ്പോൾ അതിനുള്ള ഒരു അവസരം വന്നു ചേർന്നിരിക്കുകയാണ്. കൊല്ലവർഷം 1200 (2024-25) ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷകർ 18 നും 65 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. ആറു മാസത്തിനകം എടുത്തിട്ടുളള പാസ്പോർട്ട് സൈസ്സ് ഫോട്ടോ, ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ / ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, പൂർണമായ മേൽവിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം ദേവസ്വം ബോർഡ് ഹെഡ്കോർട്ടേഴ്സ് ആഫീസിലും, ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും, പ്രസ്സിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 30.09.2024 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ്

ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം – 695003

എന്ന മേൽവിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകളും ഹാജരാക്കേണ്ടതാണ്.

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular