മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെർപ്പുളശ്ശേരി ശ്രീ ഇല്ലിക്കാട്ടുകുർശ്ശി ശിവ ക്ഷേത്രത്തിലേക്ക് ക്ലാർക്കിനെ ആവശ്യമുണ്ട്. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം 20 നും 40 ഇടയിൽ ആയിരിക്കണം. പത്താം തരം പാസായതാണ് യോഗ്യത. 12900 രൂപ മുതൽ 23700 രൂപ വരെ ശമ്പളം ലഭിക്കും. യോഗ്യതാ രേഖകൾ, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 2024 ഓഗസ്റ്റ് 22 നുളളിൽ മാനേജർ, ശ്രീ ഇല്ലിക്കോട്ടുകുർശ്ശി ശിവ ക്ഷേത്രം, ചെർപ്പുളശ്ശേരി എന്ന വിലാസത്തിൽ അയക്കണം.
കീഴ്ശാന്തിയെ ആവശ്യം ഉണ്ട്
ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് കീഴ്ശാന്തിയെ ആവശ്യം ഉണ്ട്. പ്രായം 20 നും 50 നും ഇടയിൽ ആയിരിക്കണം. പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. 28200 രൂപ മുതൽ 46450 രൂപ വരെ ശമ്പളം ലഭിക്കും. പത്താം ക്ലാസ് ആണ് യോഗ്യത. ഓഗസ്റ്റ് 22 ന് മുൻപ് ക്ഷേത്രത്തിൽ എക്സി. ഓഫീസർ, ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം, ചെർപ്പുളശ്ശേരി – 679503 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.