ശനിയാഴ്‌ച, ജൂലൈ 6, 2024
HomeState Level JobsKerala Jobsശബരിമലയിൽ ജോലി നേടാം - 625 ഒഴിവുകൾ

ശബരിമലയിൽ ജോലി നേടാം – 625 ഒഴിവുകൾ

- Advertisement -

ശബരിമലയിൽ ജോലി നേടാം – 625 ഒഴിവുകൾ: നിങ്ങൾ ശബരിമലയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള ഒരാൾ ആണോ? എങ്കിൽ ഇപ്പോൾ അതിനുള്ള ഒരു അവസരം വന്നിട്ടുണ്ട്. യോഗ്യത പ്രശ്നമല്ല. ഹിന്ദുക്കളായ പുരുഷൻമാർക്ക് അപേക്ഷിക്കാം. മണ്ഡല പൂജ – മകരവിളക്ക് ചടങ്ങുമായി ബന്ധപ്പെട്ടാണ് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ നോക്കാം.

ശബരിമലയിൽ മണ്ഡലപൂജ-മകരവിളക്ക് ചടങ്ങുകളോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദിവസവേതന നിയമനം നടത്തുന്നു. ഒക്ടോബർ 9 വരെ അപേക്ഷിക്കാം. ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അർഹത. പ്രായം: 18-60, www.travancoredevaswomboard.org എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ച മാതൃകയിൽ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ 10 രൂപയുടെ ദേവസ്വം സ്റ്റാംപ് ഒട്ടിച്ച് ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ ലഭിക്കണം.
പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

  • ഫോൺ: 0471-2315873.
  • ഒഫീഷ്യൽ വെബ്സൈറ്റ്: Click Here
  • നോട്ടിഫിക്കേഷൻ: Click Here
  • അപേക്ഷയുടെ മാതൃക: Click Here
- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments