ശനിയാഴ്‌ച, ജൂലൈ 6, 2024
HomeCareer Guruകേന്ദ്രസർക്കാർ ജോലി നേടാം - കോൾ ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി വിഭാഗത്തിൽ 560 ഒഴിവ്

കേന്ദ്രസർക്കാർ ജോലി നേടാം – കോൾ ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി വിഭാഗത്തിൽ 560 ഒഴിവ്

- Advertisement -

കേന്ദ്രസർക്കാർ ജോലി നേടാം – കോൾ ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി വിഭാഗത്തിൽ 560 ഒഴിവ്: നിങ്ങൾ ഒരു കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു അവസരം വന്നിരിക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ മാനേജ്മെന്റ് ട്രെയിനിയുടെ 560 ഒഴിവ് വന്നിട്ടുണ്ട്. ഒരു വർഷം പരിശീലനത്തിനു ശേഷം നിയമനം. മൈനിങ്, സിവിൽ, ജിയോളജി വിഭാഗങ്ങളിലാണ് അവസരം വന്നിരിക്കുന്നത്. ഈ വിഭാഗങ്ങളിലെ ഗേറ്റ് 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ് നടക്കുക. ഓൺ ലൈൻ അപേക്ഷ ഒക്ടോബർ 12 വരെ സ്വീകരിക്കും.

വിഭാഗം, ഒഴിവ്, യോഗ്യത:

മൈനിങ്

  • ഒഴിവ്: 351
  • യോഗ്യത: 60% മാർക്കോടെ മൈനിങ് എൻജിനീയറിങ് ബിരുദം.

 

സിവിൽ

  • ഒഴിവ്: 172
  • യോഗ്യത: 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.

 

- Advertisement -

ജിയോളജി

  • ഒഴിവ്: 37
  • യോഗ്യത: ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോഫിസിക്സിൽ 60% മാർക്കോടെ എംഎസ്സി/ എം.ടെക്.

 

പ്രായപരിധി: 30.

അർഹരായവർക്ക് മാർക്കിലും പ്രായത്തിലും ഇളവ് ലഭിക്കുന്നതായിരിക്കും. അപേക്ഷാ ഫീസ് 1180 രൂപയാണ്. ഇത് ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, കോൾ ഇന്ത്യ കമ്പനി/ സബ്സിഡിയറി ജീവനക്കാർ എന്നിവർക്കു ഫീസില്ല.

ശമ്പളം: പരിശീലനസമയത്ത് 50,000-1.60 ലക്ഷം രൂപ സ്റ്റൈപെൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000-1.80 ലക്ഷം ശമ്പളനിരക്കിൽ നിയമനം ലഭിക്കുന്നതായിരിക്കും.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക്, ഗേറ്റ് സ്കോർ, ഡോകുമെന്റ് പരിശോധന, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും

 

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments