ബുധനാഴ്‌ച, ജൂലൈ 3, 2024
HomeState Level JobsKerala Jobsകേന്ദ്രസർക്കാർ ജോലി നേടാം - കൊച്ചിൻ ഷിപ്പ്യാർഡിൽ 308 ഒഴിവുകൾ

കേന്ദ്രസർക്കാർ ജോലി നേടാം – കൊച്ചിൻ ഷിപ്പ്യാർഡിൽ 308 ഒഴിവുകൾ

- Advertisement -

കേന്ദ്രസർക്കാർ ജോലി നേടാം – കൊച്ചിൻ ഷിപ്പ്യാർഡിൽ 308 ഒഴിവുകൾ: കേരളത്തിൽ ഒരു കേന്ദ്ര സർക്കാർ ജോലി നേടാം. കൊച്ചിൻ ഷിപ്യാഡിൽ 308 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ITI/VHSE യോഗ്യത ഉള്ളവർക്ക് അപ്രന്റിസ് ആകാം. കൊച്ചിൻ ഷിപ്യാഡിൽ ഐടിഐ/ ടെക്നിഷ്യൻ അപ്രന്റിസിന്റെ 308 ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം (04.10.23 ന്): 18. വിളിച്ചിരിക്കുന്ന വിഭാഗങ്ങളും അവയുടെ യോഗ്യതകളും നോക്കാം.

ഐടിഐ ട്രേഡ് അപ്രന്റിസ്:

ഒഴിവ്: 300.

ട്രേഡ്: ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), പെയിന്റർ (ജനറൽ)/പെയിന്റർ (മറൈൻ), മെക്കാനിക് മോട്ടർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ്/കാർപെന്റർ /വുഡ് വർക്ക് ടെക്നിഷ്യൻ, മെക്കാനിക് ഡീസൽ, പൈപ്പ് ഫിറ്റർ/പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്/റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് ടെക്നിഷ്യൻ, മറൈൻ ഫിറ്റർ

- Advertisement -

യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻടിസി).

സ്റ്റൈപൻഡ്: 8000.

 

ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്:

ഒഴിവ്: 8.

ട്രേഡ്: അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ /അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബേസിക് നേഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്/ ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി/ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് ആൻഡ് റസ്റ്ററന്റ് മാനേജ്മെന്റ് /ക്രാഫ്റ്റ് ബേക്കർ

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ വിഎച്ച്എസ്ഇ ജയം.

- Advertisement -

സ്റ്റൈപൻഡ്: 9000

54 പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 54 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. മൂന്നു വർഷ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 7 വരെ.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ:

യോഗ്യത: ഈ വിഭാഗങ്ങളിലൊന്നിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും.

ഐടി:

യോഗ്യത: കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും.

ഫിനാൻസ്:

യോഗ്യത: എംകോം, 2 വർഷ പരിചയം.

പ്രായപരിധി: 30. അർഹർക്ക് ഇളവ്.

ശമ്പളം (1, 2, 3 വർഷങ്ങളിൽ): 24,400, 25,100, 25,900 + ആനുകൂല്യങ്ങൾ.

ഒഫീഷ്യൽ വെബ്സൈറ്റ്: www.cochinshipyard.in

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments