ശനിയാഴ്‌ച, ജൂലൈ 6, 2024
HomeState Level JobsKerala Jobsകേരളത്തിൽ ഒരു ജോലി നേടാം - സി.ഡിറ്റിൽ നിരവധി അവസരം

കേരളത്തിൽ ഒരു ജോലി നേടാം – സി.ഡിറ്റിൽ നിരവധി അവസരം

- Advertisement -

കേരളത്തിൽ ഒരു ജോലി നേടാം – സി.ഡിറ്റിൽ നിരവധി അവസരം: കേരളത്തിൽ ഒരു ജോലി നോക്കുന്ന ഒരാളാണോ? എങ്കിൽ സി.ഡിറ്റിൽ നിരവധി അവസരങ്ങൾ വന്നിട്ടുണ്ട്. ഡ്രൈവർ കം ക്ലീനർ, ഇലക്ട്രീഷൻ, എച്ച്.ആർ / മാർക്കറ്റിങ് അസോസിയേറ്റ് തുടങ്ങിയ വിവിധ തസ്തികളിൽ ആണ് ഒഴിവ്. സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു. ആകെ 14 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിളിച്ചിരിക്കുന്ന തസ്തികയും ഒഴിവും നോക്കാം.

 

ഡ്രൈവർ കം ക്ലീനർ

  • ഒഴിവ്: 3
  • ശമ്പളം: 20,065 രൂപ
  • യോഗ്യത: ഏഴാം ക്ലാസ്, അഞ്ച് വർഷത്തിനുള്ളിൽ ലഭിച്ച ഹെവി വെഹിക്കിൾ ലൈസൻസ്. ഡ്രൈവിങ്ങിൽ അഞ്ചുവർഷ പരിചയം. (ഗവ. പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിൽ).
  • പ്രായം: 50 കവിയരുത്.

 

- Advertisement -

ഇലക്ട്രീഷൻ

  • ഒഴിവ്: 1
  • ശമ്പളം: 20,100 രൂപ
  • യോഗ്യത: ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ്, അഞ്ചുവർഷ പ്രവൃത്തിപരിചയം.
  • പ്രായം: 50 കവിയരുത്.

 

പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവ്: 4.
  • ശമ്പളം: 29,535 രൂപ
  • യോഗ്യത: ബിരുദം/ എൻജിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ (ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ), അഞ്ചുവർഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 കവിയരുത്.

 

എച്ച്.ആർ അസോസിയേറ്റ്

  • ഒഴിവ്: 2
  • ശമ്പളം: 29,535 രൂപ
  • യോഗ്യത: ബിരുദം/എം.ബി.എ, അഞ്ചുവർഷം പ്രവൃത്തിപരിചയം.
  • പ്രായം: 35 കവിയരുത്.

 

മാർക്കറ്റിങ് അസോസിയേറ്റ്

  • ഒഴിവ്: 2
  • ശമ്പളം: 32,560 രൂപ
  • യോഗ്യത: ബിരുദം/ എം.ബി.എ, അഞ്ചുവർഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 കവിയരുത്.

 

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഒക്ടോബർ 7 (5PM)

 

- Advertisement -

മറ്റ് തസ്തികകൾ

കൺസൾട്ടന്റ് (കൺസർവേഷൻ, റെക്കോഡ് മാനേജ്മെന്റ്): ഒഴിവ്: 2, കാലാവധി: 10 മാസം (ഫുൾ ടൈം കൺസൾട്ടൻസി)

കൺസൾട്ടന്റ് (കൺസർവേഷൻ): 30,000 രൂപ, കൺസൾട്ടന്റ് (റെക്കോഡ് മാനേജ്മെന്റ്): 25,000 രൂപ. യോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദവും ആർക്കേവൽ സ്റ്റഡീസിൽ പി.ജി ഡിപ്ലോമയും. അഞ്ച് വർഷ പ്രവൃത്തിപരിചയം ബന്ധപ്പെട്ട മേഖലയിൽ പ്രാവീണ്യമുള്ള വിരമിച്ച ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം. പ്രായം: 65 കവിയരുത്.

അപേക്ഷ ഇമെയിലായി അയയ്ക്കണം. ഇമെയിൽ ഐ.ഡി: cdithrd@gmail.com,

  • അവസാനതീയതി: ഒക്ടോബർ 3 (5PM)
  • വെബ്സൈറ്റ്: www.careers cdit.org.
- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments