ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeCareer Guruഎട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി നേടാം

എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി നേടാം

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി നേടാം: കേരളത്തിൽ ഒരു ജോലി നോക്കുന്ന ഒരാൾ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് കേരളത്തിൽ ഒരു കേന്ദ്രസർക്കാർ ജോലി നേടാം. മിനി രത്ന പദവിയുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) റിഗ്ഗർ ട്രെയിനി, എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

റിഗ്ഗർ ട്രെയിനി

ഒഴിവ്: 30 (ജനറൽ 12, ഒ.ബി. സി.-5, എസ്.സി.-9, ഇ.ഡബ്ല്യു. എസ്. 1), രണ്ടുവർഷമാണ് പരിശീലന കാലാവധി. ആദ്യവർഷം 6,000 രൂപയും രണ്ടാം വർഷം 7,000 രൂപയും സ്റ്റൈപൻഡ് ലഭിക്കും.

- Advertisement -

 

യോഗ്യത

8-ാം ക്ലാസ് ജയം. ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. പ്രായം: 18-20 (2003 ജൂലായ് 15-നും 2005 ജൂലായ് 15-നും ഇടയിൽ ജനിച്ചവർ ഇരു തീയതികളും ഉൾപ്പെടെ).

 

തിരഞ്ഞെടുപ്പ്

50 മാർക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റും പ്രാക്ടിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും. ഒബ്ജക്ടീവ് ടെസ്റ്റിൽ ജനറൽ നോളജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിങ്ങനെ രണ്ടുഭാഗങ്ങളുണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക്, തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കില്ല.

അപേക്ഷാഫീസ്

600 രൂപ. എസ്.സി./ എസ്.ടിക്കാർക്ക് ഫീസ് ബാധകമല്ല. അപേക്ഷ ഷിപ്പ്യാർഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 14.

 

എക്സിക്യുട്ടീവ് ട്രെയിനി

ഒഴിവ്: 30 (ജനറൽ 18, ഒ.ബി. സി. – 6, എസ്.സി. – 2, എസ്.ടി. – 3, ഇ.ഡബ്ല്യു.എസ്. – 1)

  • മെക്കാനിക്കൽ – 10 (ജനറൽ – 4, ഒ.ബി.സി. – 2, എസ്.സി. – 1, എസ്.ടി. – 2, ഇ.ഡ ബ്ല്യു.എസ്. – 1)
  • ഇലക്ട്രിക്കൽ – 6 (ജനറൽ – 3, ഒ.ബി.സി. – 1, എസ്.സി. – 1, എസ്.ടി. – 1)
  • ഇലക്ട്രോണിക്സ് – 1 (ജനറൽ)
  • ഇൻസ്ട്രുമെന്റേഷൻ – 1 (ജനറൽ)
  • നേവൽ ആർക്കിടെക്ചർ – 6 (ജനറൽ – 4, ഒ.ബി.സി. – 2),
  • സേഫ്റ്റി – 2 (ജനറൽ)
  • ഇൻഫർമേഷൻ ടെക്നോളജി – 1 (ജനറൽ)
  • ഹ്യൂമൻ റിസോഴ്സസ് – 1 (ജനറൽ)
  • ഫിനാൻസ് – 2 (ജനറൽ – 1, ഒ.ബി.സി. – 1).

സ്റ്റൈപൻഡ്: 50,000 രൂപ. ഒരുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജർ E-1 ഗ്രേഡിൽ (40,000 – 1,40,000 രൂപ; തുടക്കത്തിൽ 1,09,342 രൂപ പ്രതി മാസം ലഭിക്കും)

- Advertisement -

യോഗ്യത: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, നേവൽ ആർക്കിടെക്ചർ, സേഫ്റ്റി വിഭാഗങ്ങൾക്ക് 65 ശതമാനം മാർക്കോടെ അനുബന്ധ വിഷയത്തിലെ എൻജിനീയറിങ് ബിരുദം.

ഇൻഫർമേഷൻ ടെക്നോളജി: 65 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോജി എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ മാസ്റ്റർ ബിരുദം (കംപ്യൂട്ടർ ആപ്ലിക്കേഷൻസ് കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി)

ഹ്യൂമൻ റിസോഴ്സ്: 65 ശതമാനം മാർക്കോടെ ബിരുദവും ബിരുദാനന്തര ബിരുദം/ പി.ജി.ഡിപ്ലോമയും (ബിസിനസ് അഡ്മിനിസ്ട്രേഷൻ-എച്ച്.ആർ. / തത്തുല്യം അല്ലെങ്കിൽ സോഷ്യൽ വർക്ക് പേഴ്സണൽ മാനേജ്മെന്റ്/ലേബർ വെൽഫെയർ & ഇൻഡസ്ട്രിയൽ റിലേഷൻസ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ്)

ഫിസാൻസ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ഫൈനൽ പരീക്ഷാജയം.

 

പ്രായം

ജൂലായ് 20-ന് 27 കവിയരുത്. (1996 ജൂലായ് 21-നോ അതിനുശേഷമോ ജനിച്ചവർ), സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

 

- Advertisement -

തിരഞ്ഞെടുപ്പ്

ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച & അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് പരീക്ഷയിൽ ജനറൽ അവയർനെസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി, അനുബന്ധ വിഷയം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ശരിയുത്തരത്തിന് ഒരു മാർക്ക്, തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കില്ല.

 

അപേക്ഷാഫീസ്

1,000 രൂപ. എസ്.സി./ എസ്.ടിക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

 

അപേക്ഷ

ഷിപ്പ് യാർഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

 

അവസാന തീയതി

ജൂലായ് 20.

 

വിശദവിവരങ്ങൾക്ക്

  • ഒഫീഷ്യൽ വെബ്സൈറ്റ്: Click Here
  • നോട്ടീഫിക്കേഷൻ: Click Here
  • അപേക്ഷിക്കാം: Click Here
- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular