ബി.ഇ.എം.എൽ. ലിമിറ്റഡ് (B.E.M.L) ബെഗളൂരുവിൽ ഓഫീസ് അസിസ്റ്റന്റ് ട്രെയിനി, ഐ.ടി.ഐ. ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകൾ വന്നിട്ടുണ്ട്. ഐ.ടി.ഐ. ട്രെയിനി: ഒഴിവ് 54 (ഫിറ്റർ-7, ടർണർ-11, മെഷിനിസ്റ്റ്-10, ഇലക്ട്രീഷ്യൻ-8, വെൽഡർ-18). യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെയുള്ള ഐ.ടി.ഐ., നാഷണൽ അപ്രൻറ്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്, മൂന്നു വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
ഓഫീസ് അസിസ്റ്റന്റ് ട്രെയിനി: ഒഴിവ് 46. യോഗ്യത: കൊമേഴ്സ്യൽ പ്രാക്ടീസിൽ ഫുൾടൈം ബിരുദം/ ഡിപ്ലോമ. അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
32 വയസ്സാണ് രണ്ടു തസ്തികകളിലെയും ഉയർന്ന പ്രായ പരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഒരു വർഷമാണ് പരിശീലനം. തുടർന്നുള്ള ഒരു വർഷം നിയമനമായിരിക്കും. ഈ കാലയളവ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 16,900-60,650 രൂപ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കുന്നതാണ്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ/ ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 200 രൂപ (ഭിന്നശേഷി/ എസ്.സി./ എസ്.ടി വിഭാഗങ്ങൾക്ക് ഫീസ് ഇല്ല). അപേക്ഷിക്കേണ്ടത് ഓൺലൈൻ ആയാണ്. അവസാന തിയ്യതി: സെപ്റ്റംബർ 4. കൂടുതൽ വിവരങ്ങൾക്ക് www.bemlindia.in സന്ദർശിക്കുക.