ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsശബരിമലയിൽ സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

ശബരിമലയിൽ സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ക്ഷേത്രങ്ങളിൽ കൊല്ലവർഷം 1200-ാം മാണ്ടിലെ മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു. താൽക്കാലിക സെക്യൂരിറ്റി ഗാർഡായി സേവനം അനുഷ്ടിക്കാൻ വിമുക്തഭടൻമാർക്കും, സംസ്ഥാന പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളിൽ നിന്നും വിരമിച്ചവർക്കും അവസരം. മേൽപ്പറഞ്ഞ ഏതെങ്കിലും സർവ്വീസിൽ കുറഞ്ഞത് 5 വർഷം ജോലിനോക്കിയിട്ടുള്ളവരും 65 വയസ് പൂർത്തിയാകാത്തവരും ശാരീരിക ശേഷി ഉള്ളവരുമായ ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കാണ് അവസരം ലഭിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 900/-രൂപ വേതനം നൽകുന്നതാണ്. താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. താൽപ്പര്യമുള്ളവർക്ക് www.travancoredevaswomboard.org എന്ന ഔദ്യോഗിക വെബ് സൈറ്റിൽ കൂടി അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ വെബ് സൈറ്റിൽ കൊടുത്തിട്ടുള്ള ഫാറം ഡൗൺലോഡ് ചെയ്ത്‌ പൂരിപ്പിച്ച് ഫോട്ടോയും അനുബന്ധ രേഖകളും ഉൾപ്പടെ

ചീഫ് വിജിലൻസ് ആൻറ് സെക്യൂരിറ്റി ആഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം 695003″

എന്ന വിലാസത്തിലോ, സ്കാൻ ചെയ്ത് sptdbvig@gmail.com എന്ന മെയിൽ അഡ്രസ്സിലോ അയക്കാവുന്നതാണ്. ഓൺലൈനും ഈ-മെയിൽ വഴി അപേക്ഷിക്കുന്നവർ നേരിട്ട് അപേക്ഷ പോസ്റ്റിൽ അയക്കേണ്ടതില്ല.

- Advertisement -

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24.08.2024. നിശ്ചിത തീയതിക്കുള്ളിൽ ലഭിക്കുന്ന അപേക്ഷകരെ 30.08.2024 രാവിലെ 10 മണിമുതൽ ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള തിരുവിതാംകൂർ ദേവസ്വം ബോഡിൻറെ ദ്വാരക ഗസ്റ്റ് ഹൗസിൽ വച്ച് ഇൻറർവ്യൂ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചീഫ് വിജിലൻസ് ആൻറ് സെക്യൂരിറ്റി ആഫീസുമായി 0471-2316475 എന്ന നമ്പരിൽ ആഫീസ് സമയം ബന്ധപ്പെടാവുന്നതാണ്.

Notification

Website

Apply Online

Offline Application Form

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular