കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പിൽ ഒഴിവുള്ള ഇലക്ട്രിക്ക് സൂപ്പർവൈസർ, ടെക്നീഷ്യൻ/ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം.
ഇലക്ട്രിക്ക് സൂപ്പർവൈസർ
ഒഴിവ്: 4 (ജനറൽ-3, ഒ.ബി.സി.-1)
ശമ്പളം: 30,000 രൂപ
യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദവും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്ന് വർഷ പ്രവൃത്തി പരിചയവും (എച്ച്.ടി.ഇൻസ്റ്റലേഷൻസ്/ സബ്സ്റ്റേഷൻസ്)
പ്രായം: 40 വയസ്സ് കവിയരുത്.
ടെക്നീഷ്യൻ/ ഇലക്ട്രീഷ്യൻ
ഒഴിവ്: 11 (ഒ.ബി.സി.-2, എസ്.സി.- 1, ഇ.ഡബ്ല്യു.എസ്.-1, ജനറൽ -7)
ശമ്പളം: 23,000 രൂപ
യോഗ്യത: ഇലക്ട്രിഷ്യൻ ട്രേഡിൽ ഐ.ടി.ഐ. രണ്ട് വർഷ പ്രവൃത്തി പരിചയം (എച്ച്.ടി./എൽ.ടി. ഇൻസ്റ്റലേഷൻസ്/ സബ്സ്റ്റേഷൻസ്), പ്രായം: 30 വയസ്സ് കവിയരുത്.
അപേക്ഷ:
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം തപാലായി അയയ്ക്കണം.
വിലാസം: Secretary, Cochin Port Authority, Willingdon Island, Cochin, Kerala, Pin-682009.
അവസാന തീയതി: ഓഗസ്റ്റ് 26.
വെബ്സൈറ്റ്: www.cochinport.gov.in