ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsസോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, ഡിസൈനർ ഒഴിവുകൾ കേരളത്തിൽ

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, ഡിസൈനർ ഒഴിവുകൾ കേരളത്തിൽ

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, ഡിസൈനർ ഒഴിവുകൾ കേരളത്തിൽ: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 15 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭ്യമാണ്.

 

കേരളത്തിലെ കൂടുതൽ താൽക്കാലിക ഒഴിവുകൾ

കേരളത്തിൽ ജോലി നോക്കുന്നവർക്ക് വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി അവസരങ്ങളെ പറ്റി ഇവിടെ നോക്കാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന കൂടുതൽ ജോലികൾ നോക്കാം. ഇന്ന് 01/11/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ കൂടുതൽ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

- Advertisement -

ജൂനിയർ റിസർച്ച്‌ഫെല്ലോ

വിഴിഞ്ഞത്തെ കേന്ദ്രസമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ രണ്ട് ജൂനിയർ റിസർച്ച് ഫെലോയുടെയും രണ്ട് പ്രോജക്ട് അസിസ്റ്റ‌ന്റിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471-2480224.

 

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിൽ അസിസ്‌റ്റന്റ് എൻജിനിയർ

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്)-ന്റെ താൽക്കാലിക ഒഴിവിൽ ദിവസ വേതാനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി-ടെക് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും, കടലിലും ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും, മെയിൻന്റനൻസിലുമുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അപേക്ഷകൾ ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, മണക്കാട് പി.ഒ കമലേശ്വരം, തിരുവനന്തപുരം – 09 എന്ന വിലാത്തിൽ നവംബർ രണ്ടിനു വൈകിട്ട് അഞ്ചിനു ലഭിക്കത്തക്കവിധത്തിൽ തപാൽ മുഖേനയോ നരിട്ടോ അയക്കണം.

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular