ഓസ്ട്രിയയിൽ നഴ്സ് ആകാം – സൗജന്യ നിയമനം: നിങ്ങൾ വിദേശത്ത് നേഴ്സിംങ് വിഭാഗത്തിൽ ജോലി നോക്കുന്ന ഉദ്യോഗാർത്ഥി ആണോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു അവസരം വന്നിട്ടുണ്ട്. ഓസ്ട്രിയയിൽ നേഴ്സ് ആകാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഓസ്ട്രിയയിൽ നേഴ്സുമാരുടെ സൗജന്യ നിയമനം. 15 ഒഴിവുകൾ ഉണ്ട്.
നഴ്സിങ്ങിൽ ബിരുദവും ജർമ്മൻ ഭാഷയിൽ B1 ലെവൽ അംഗീകൃത പരീക്ഷ പാസായവർക്കാണ് അവസരം. ഓസ്ട്രിയയിൽ അസിസ്റ്റന്റ് നഴ്സ് ആയി ജോലി ചെയ്യുന്നതിനൊപ്പം ജർമൻ ഭാഷയിൽ B2 ലെവൽ പരീക്ഷ ജയിച്ച് പ്രഫഷനൽ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനനുസരിച്ചു നഴ്സ് ആയി ജോലി ചെയ്യാം.
- പ്രായ പരിധി: 30
- ശമ്പളം: 2.2-3.5 ലക്ഷം.
ബയോഡേറ്റ, ജർമൻ B1 ലെവൽ പരീക്ഷ സർട്ടിഫിക്കറ്റ് എന്നിവ സെപ്റ്റംബർ 30 നകം gm@odepc.in എന്ന ഇമെയിലിൽ അയക്കണം.
- ഫോൺ: 0471-2329440/41/42, 7736496574
- ഒഫീഷ്യൽ വെബ്സൈറ്റ്: www.odepc.kerala.gov.in