തിങ്കളാഴ്‌ച, ഒക്ടോബർ 7, 2024
HomeCareer GuruKerala Government Latest Temporary Posts – 18/09/2023

Kerala Government Latest Temporary Posts – 18/09/2023

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Kerala Government Latest Temporary Posts – 18/09/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

 

കമ്പ്യൂട്ടർ പ്രോഗ്രാമർ

കേരള സർക്കാരിന്റെ കീഴിലുള്ള ഐ.എച്ച്.ആർ.ഡി.യുടെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡൊമെയ്ൻ എക്സ്പർട്ട് (പിഎച്ച്പി/ മൈഎസ്‌ക്യുഎൽ/ പൈത്തൺ), കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്/ ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സെപ്റ്റംബർ 21ന് മുൻപ് itdihrd@gmail.com എന്ന ഇ-മെയിലിൽ വിലാസത്തിൽ അയക്കണം.

- Advertisement -

 

കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

ഐ.എച്ച്.ആർ.ഡി.യുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഡൊമെയ്ൻ എക്സ്പർട്ട് (പിഎച്ച്പി/ മൈഎസ്‌ക്യുഎൽ/ പൈത്തൺ), കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്/ ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സെപ്റ്റംബർ 21ന് മുൻപ് itdihrd@gmail.com എന്ന ഇ-മെയിലിൽ വിലാസത്തിൽ അയക്കണം.

 

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ഗവ നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്ചറർമാരുടെ രണ്ട് ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 20500 രൂപയാണ്. എം.എസ്.സി നഴ്സിങ് ആണ് യോഗ്യത, കെ.എൻ.എം.സി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18ന് രാവിലെ 10നു തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ നേരിട്ട് ഹാജരാകണം.

 

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് കേരള സർക്കാർ വകുപ്പുകളിൽ/സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ – 25,100-57,900. എസ്.എസ്.എൽ.സിയാണ് യോഗ്യത.

സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേഷൻ/ഓഫീസ് ഓട്ടമേഷൻ പാക്കേജെസ് പരിചയം വേണം. താത്പര്യമുള്ളവർ ബയോഡാറ്റാ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1, റൂൾ 144, പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ ഇൻ ചാർജ്, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം (ഫോൺ: 0471-2553540) എന്ന വിലാസത്തിൽ ഒക്ടോബർ 16ന് വൈകിട്ട് 3നകം ലഭ്യമാക്കണം.

- Advertisement -

 

സാനിട്ടേഷൻ വർക്കർ, പ്ലംബർ കം ഇലക്ട്രീഷൻ ജോലികളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിട്ടേഷൻ വർക്കർ, പ്ലംബർ കം ഇലക്ട്രീഷൻ ജോലികളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.

സാനിട്ടേഷൻ വർക്കറിന് ഏഴാം ക്ലാസ് പാസായിരിക്കണം. പ്ലംബർ കം ഇലക്ട്രീഷന് പി.എസ്.സി നിർദേശിച്ചിട്ടുള്ള യോഗ്യത വേണം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ജില്ലാ ആയുർവേദ ആശുപത്രി, വർക്കല എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0470-2605363.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ

പട്ടികജാതി വികസന വകുപ്പിന്റെ അധീനതിയിലുള്ള ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിൽ തിരവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐ കളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

ബി.ബി.എ/എം.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാന യോഗ്യതയും ഉണ്ടായിരിക്കണം.

നിയമനത്തിനായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 28 നു രാവിലെ 11 നു തിരുവനന്തപുരം, വെള്ളയമ്പലം, അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്‌പെക്ടർ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2316680.

- Advertisement -

 

റൂസയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ആവശ്യമാണ്.

കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി ഓഫീസിൽ 30ന് വൈകീട്ട് 5നകം ലഭിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695 034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular