ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeStudy GuruLatest Kerala Education News – 14 December 2022

Latest Kerala Education News – 14 December 2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Latest Kerala Education News – 14 December 2022: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക



കായികതാരങ്ങൾക്ക് സംവരണം ചെയ്ത സീറ്റിൽ അപേക്ഷിക്കാം

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലെ ഡിപ്ലോമ കോഴ്സസ് ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ കായികതാരങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കേരള എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച പ്രോസ്പെക്ടസ് പ്രകാരം സമർപ്പിച്ച അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ്, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ നൽകണം.

- Advertisement -

2020 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ സംസ്ഥാന (യൂത്ത്/ജൂനിയർ) സ്കൂൾ തലത്തിൽ മൂന്നാം സ്ഥാനം നേടുന്നതാണ് ഏറ്റവും കുറഞ്ഞ യോഗ്യത. അപേക്ഷകൾ സ്പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. അപേക്ഷകൾ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 18നകം ലഭിക്കണം.




സൗജന്യ കമ്പ്യൂട്ടർ കോഴ്സ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവയിലുള്ള ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡി.റ്റി.പി. ഡാറ്റാ എൻട്രി കംപ്യൂട്ടർ കോഴ്‌സുകളുടെ സൗജന്യ പരിശീലനം നൽകും. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഡി.റ്റി.പി.യ്ക്ക് ഡാറ്റാ എൻട്രിയോ, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ലോവാറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃതമായ പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 24ന് മുമ്പ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.



സൗജന്യ പരീക്ഷാപരിശീലനം

ആലുവയിലെ ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടിവർഗ വിഭാഗ വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിച്ചിട്ടുണ്ട്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ്, ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 12ന് മുമ്പ് ഓഫീസിൽ നേരട്ടെത്തി അപേക്ഷി നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

- Advertisement -




സ്‌പോട്ട് അഡ്മിഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന് (കില) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് (IPPL) ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഡിസംബർ 17,19,20 തീയതികളിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി നേരിട്ടെത്തണം. പങ്കെടുക്കാൻ ആഗ്രഹിക്കുനവർ https://www.kila.ac.in/pg-courses-application/ ലിങ്ക് വഴി അപേക്ഷിക്കണം.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular