KDRB LDC / Sub Group Officer Gr. 2 Interview: 2022 സെപ്തംബർ 18 ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 08/ 2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 139 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 52 പേരും ഭിന്നശേഷിക്കാരുടെ ലിസ്റ്റിൽ 20 പേരും ഉൾപ്പെടെ ആകെ 211 പേർ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 2022 ഡിസംബർ 12 , 13, 14 എന്നീ തീയതികളിൽ തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് നടത്തുന്നതാണ്. വെരിഫിക്കേഷൻ സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് തപാൽ മുഖാന്തിരം അയക്കുന്നതാണ്. ഭിന്നശേഷിക്കാർ 25.08.2020ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ(പി) 19/2020/സ.നി.വ-യിൽ നിഷ്കർഷിക്കുന്ന പ്രകാരമുളള JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കെ.ഡി.ആർ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്.
KDRB LDC / Sub Group Officer Gr. 2 Interview
- Advertisement -
- Advertisement -
RELATED ARTICLES