ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsനിങ്ങളുടെ ഗ്രാമ പഞ്ചായത്തുകളിൽ ജോലി നേടാം - 955 ഹരിതകർമസേന കോ-ഓർഡിനേറ്റർ ഒഴിവ്

നിങ്ങളുടെ ഗ്രാമ പഞ്ചായത്തുകളിൽ ജോലി നേടാം – 955 ഹരിതകർമസേന കോ-ഓർഡിനേറ്റർ ഒഴിവ്

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

നിങ്ങളുടെ ഗ്രാമ പഞ്ചായത്തുകളിൽ ജോലി നേടാം. കുടുംബശ്രീയിൽ 955 ഹരിത കർമസേന കോ-ഓർഡിനേറ്റർ ഒഴിവ് വന്നിട്ടുണ്ട്. ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തിയ്യതി സെപ്റ്റംബർ 13 ആണ്.

കുടുംബശ്രീ ഹരിതകർമസേന പദ്ധതി നിർവഹണത്തിനായി ഹരിതകർമസേന കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമായാണ് നിയമനം. ആകെ 955 ഒഴിവുണ്ട്.

ഹരിതകർമസേന കോ-ഓർഡിനേറ്റർ

ജില്ലാടിസ്ഥാനത്തിലുള്ള ഒഴിവുകൾ: 14, ഹോണറേറിയം: 25,000 രൂപ. യോഗ്യത: ബിരുദാനന്തരബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തി പരിചയം. 25 മുതൽ 45 വയസുവരെയാണ് പ്രായ പരിധി.

ഹരിതകർമസേന കോ-ഓർഡിനേറ്റർ (സി.ഡി.എസ്.)

പഞ്ചായത്തടിസ്ഥാനത്തിലുള്ള ഒഴിവുകൾ: 941, ഹോണറേറിയം: 10,000 രൂപ. യോഗ്യത: ബിരുദം/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം (സ്ത്രീകൾ മാത്രം). പ്രായപരിധി: 25-40

- Advertisement -

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കുടുംബശ്രീയെ സംബന്ധിച്ചുള്ള വിവരങ്ങൾ (തീം ഉൾപ്പെടെ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം/ പദ്ധതികൾ. ഹരിതകർമസേന, മാലിന്യസംസ്കരണം, കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് പരിജ്ഞാനം, റീസണിങ് ആൻഡ് മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. റാങ്ക്പട്ടിക ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക. അപേക്ഷാഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽനിന്ന് നേരിട്ടോ വെബ്സൈറ്റിൽനിന്നോ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അയൽക്കൂട്ട അംഗം/ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പംഗം ആണെന്നതിനും വെയ്‌റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷകയാണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പിക്കണം. അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ കോഡ് രേഖപ്പെടുത്തണം.

അപേക്ഷാഫീസ്: 200 രൂപ. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ അതാത് ജില്ലകളിൽ സമർപ്പിക്കണം.

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular