ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsകേരളത്തിൽ ഡിപ്ലോമ, ബി.ടെക്, ബി.എ., ബി.എസ്.സി., ബി.കോം ബ്രാഞ്ചുകളിൽ 1000 അപ്രൻറിസ് ഒഴിവ്

കേരളത്തിൽ ഡിപ്ലോമ, ബി.ടെക്, ബി.എ., ബി.എസ്.സി., ബി.കോം ബ്രാഞ്ചുകളിൽ 1000 അപ്രൻറിസ് ഒഴിവ്

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ സ്വകാര്യസ്ഥാപനങ്ങളിലേക്ക് അപ്രന്റ്റിസുകളെ തിരഞ്ഞെടുക്കുന്നു. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം. കേന്ദ്രസർക്കാരിന്റെ കീഴിൽ ചെന്നൈയിലുള്ള ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും ചേർന്നാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത്. യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ., ബി.എസ്‌സി., ബി.കോം പാസായി അഞ്ചുവർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

സ്റ്റൈപ്പൻഡ്

ബി.ടെക്, ബി.എ., ബി.എസ്‌സി., ബി.കോം യോഗ്യതയുള്ളവർക്ക്: 9000 രൂപ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്: 8000 രൂപ.

പരിശീലനത്തിനുശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തിൽ തൊഴിൽപരിചയമായി പരിഗണിച്ചിട്ടുള്ളതാണ്. എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞതിനുശേഷം ഇ-മെയിൽ വഴി ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും പകർപ്പും ബയോഡേറ്റയുടെ പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഓഗസ്റ്റ് 31-ന് രാവിലെ 8 മണി മുതൽ കളമശ്ശേരി വനിതാ പോളിടെക്നിക്ക് കോളേജിലാണ് അഭിമുഖം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ അഭിമുഖത്തിന് പങ്കെടുക്കാനാകും. സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ഓഗസ്റ്റ് 30.

പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ഓഗസ്റ്റ് 29ന് പ്രസിദ്ധീകരിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും വിശദവി വരങ്ങൾക്കും വെബ്‌സൈറ്റ്: www.sdecentre.org

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular