സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ സ്വകാര്യസ്ഥാപനങ്ങളിലേക്ക് അപ്രന്റ്റിസുകളെ തിരഞ്ഞെടുക്കുന്നു. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം. കേന്ദ്രസർക്കാരിന്റെ കീഴിൽ ചെന്നൈയിലുള്ള ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും ചേർന്നാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത്. യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ., ബി.എസ്സി., ബി.കോം പാസായി അഞ്ചുവർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
സ്റ്റൈപ്പൻഡ്
ബി.ടെക്, ബി.എ., ബി.എസ്സി., ബി.കോം യോഗ്യതയുള്ളവർക്ക്: 9000 രൂപ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്: 8000 രൂപ.
പരിശീലനത്തിനുശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തിൽ തൊഴിൽപരിചയമായി പരിഗണിച്ചിട്ടുള്ളതാണ്. എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞതിനുശേഷം ഇ-മെയിൽ വഴി ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും പകർപ്പും ബയോഡേറ്റയുടെ പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഓഗസ്റ്റ് 31-ന് രാവിലെ 8 മണി മുതൽ കളമശ്ശേരി വനിതാ പോളിടെക്നിക്ക് കോളേജിലാണ് അഭിമുഖം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ അഭിമുഖത്തിന് പങ്കെടുക്കാനാകും. സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ഓഗസ്റ്റ് 30.
പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ഓഗസ്റ്റ് 29ന് പ്രസിദ്ധീകരിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും വിശദവി വരങ്ങൾക്കും വെബ്സൈറ്റ്: www.sdecentre.org