ഞായറാഴ്‌ച, ഒക്ടോബർ 6, 2024
HomeState Level JobsKerala Jobsഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 24/12/2022

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 24/12/2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 24/12/2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക

 

അക്കൗണ്ടന്റ് കം ക്ലര്‍ക്ക് നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അക്കൗണ്ടന്റ് കം ക്ലര്‍ക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.കോം . മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, വേര്‍ഡ് പ്രൊസസ്സിംഗ് പാസ്സായിരിക്കണം. കൂടിക്കാഴ്ച് ഡിസംബര്‍ 29 ന് രാവിലെ 10 ന് ജില്ലാ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

- Advertisement -




അധ്യാപക നിയമനം

കോട്ടയം ജില്ലയിലെ മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ബോട്ടണി, ഹിന്ദി തസ്തികകളില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. ഇവരുടെ അഭാവത്തില്‍ ശ്രവണ/ മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കും. എച്ച്.എസ്.എസ്.ടി ബോട്ടണി യോഗ്യത: എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ്/ തത്തുല്യം. എച്ച്.എസ്.എസ്.ടി ഹിന്ദി യോഗ്യത: എം.എ ഹിന്ദി. ബി.എഡ്, സെറ്റ്/ തത്തുല്യം. പ്രവര്‍ത്തി പരിചയം അഭിലഷണീയം. 2022 ജനുവരി 1 ന് 40 വയസ്സ് കവിയാന്‍ പാടില്ല. ശമ്പള സ്‌കെയില്‍ 55,200-1,15,300 രൂപ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം. ഫോണ്‍: 0484 2312944.



ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ/ബിരുദം/എതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും, കൂടെ ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഷോര്‍ട്ട് ടേം ടി.ഒ.ടിയും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും, ബേസിക് കമ്പ്യൂട്ടര്‍ പ്ലസ്ടു/ഡിപ്ലോമ ലെവലിന് മുകളില്‍ പഠിച്ചിരിക്കണം. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 27 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. മേല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 04936 205519.




മീഡിയ അക്കാദമിയില്‍ ഗ്രാഫിക് ഡിസൈനര്‍

ആലപ്പുഴ: കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികള്‍ക്കായി താത്പര്യപത്രം ക്ഷണിച്ചു. ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍ സോഫ്‌റ്റ്വെയറുകളില്‍ പ്രാവീണ്യം അഭികാമ്യം. മാഗസിന്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍, ബ്രോഷറുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന് നിരക്കുകള്‍ രേഖപ്പെടുത്തിയ താത്പര്യപത്രം ഡിസംബര്‍ 31-ന് വൈകീട്ട് അഞ്ചു മണിക്കു മുന്‍പായി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷകരില്‍ നിന്ന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കും. ഐ.&പി.ആര്‍.ഡി. പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.



പ്രോഗ്രാമർ ഒഴിവ്

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു-വിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (എംപാനൽമെന്റ് വ്യവസ്ഥയിൽ) നിയമനം നടത്തും. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

- Advertisement -




കേരള വന ഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്

പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവ്. ബോട്ടണി/സുവോളജി എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. തദ്ദേശീയ സമൂഹത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം അഭികാമ്യം. കാലാവധി 6 മാസം. ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 2022 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ് ഇളവ് ഉണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ ഹാജരാകണം.



ഹയര്‍ സെക്കന്‍ഡറി ഹിന്ദി അധ്യാപക ഒഴിവ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ – ഹിന്ദി തസ്തികയില്‍ ഭിന്നശേഷി – കാഴ്ച പരിമിതര്‍ക്കു സംവരണം ചെയ്തിരിക്കുന്ന മൂന്നു സ്ഥിരം ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ശ്രവണ പരിമിതര്‍, അംഗവൈകല്യമുള്ളവര്‍, ലോക്കോമോട്ടര്‍ ഡിസബിലിറ്റി/ സെറിബ്രല്‍ പാഴ്‌സി എന്നീ വിഭാഗത്തിലുള്ളവരെ യഥാക്രമം പരിഗണിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. ശമ്പള സ്‌കെയില്‍ 45600 – 95600. യോഗ്യത. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഹിന്ദി ബിരുദാനന്തര ബിരുദം, ബിഎഡും സെറ്റ് / നെറ്റ് / എംഎഡ് / എംഫില്‍ / പിഎച്ച്ഡി തത്തുല്യം എന്നിവയാണു യോഗ്യതകള്‍. എസ്.സി. എസ്ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള മാര്‍ക്ക് ഇളവു ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24നു ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടു ഹാജരാകണം. നിലവില്‍ ജോലിചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.




ആയുർവേദ കോളേജിൽ അസി. പ്രൊഫസർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular