ഞായറാഴ്‌ച, ഒക്ടോബർ 6, 2024
HomeState Level JobsKerala Jobsഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 20/12/2022

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 20/12/2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 20/12/2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.




താത്കാലിക ഒഴിവ്

തൃശ്ശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II, തസ്തികയിൽ ഒഴിവ്. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയിലാണ് ഒഴിവ്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, ട്രാക്ടർ ഡ്രൈവിംഗിൽ രണ്ടു വർഷത്തെ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. അംഗപരിമിതർ അപേക്ഷിക്കേണ്ടതില്ല. 2022 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം, 36 വയസിൽ കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 10ന് മുമ്പായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

- Advertisement -



മാത്തമാറ്റിക്സ് ടീച്ചര്‍: ഭിന്നശേഷിക്കാര്‍ക്ക് അവസരം

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മാത്തമാറ്റിക്സ് ടീച്ചര്‍ തസ്തികയില്‍ ഭിന്നശേഷി-കാഴ്ച പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിരം ഒഴിവില്‍ നിയമനം നടത്തുന്നു.

01.01.2022ന് 40 വയസു കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 45,600-95,600 രൂപയാണ് ശമ്പളം. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം ഉണ്ടാവണം. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. ബി.എഡ്് സെറ്റ്/ നെറ്റ്/ എം.എഡ്/ എം.ഫില്‍/ പി.എച്ച്.ഡി ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 23നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. നല്‍കണം.




ഫുട്ബോള്‍ പരിശീലക നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിന് പരിശീലകനെ നിയമിക്കും. ഫുട്ബോള്‍ പരിശീലകന് കുറഞ്ഞത് ഡി ലൈസന്‍സ് ഉണ്ടായിരിക്കണം. പഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടിക്കാഴ്ച്ച ഡിസംബര്‍ 27 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍: 04936282422, 9544961990.



അക്രഡിറ്റഡ് ഓവര്‍സീയര്‍ നിയമനം

തിരുനെല്ലി ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവര്‍സീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മുന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 23 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കുടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04935 250453.

- Advertisement -




അധ്യാപക നിയമനം

കണിയാമ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഗണിതാധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. ഫോണ്‍: 04936 284445



അധ്യാപക നിയമനം

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍്ത്തിക്കുന്ന ഗവ.ആശ്രമം സ്‌കൂളില്‍ എച്ച്.എസ്.ടി ഗണിതം തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 22 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 04935210330.




ഫയര്‍ കം സെക്യൂരിറ്റി ഓഫീസര്‍

കേരള സ്റ്റേറ്റ് ഇന്‍സ്ട്രിയല്‍ എന്റെര്‍പ്രൈസസില്‍ ഫയര്‍ കം സെക്യൂരിറ്റി ഓഫീസര്‍ ഗ്രേഡ് 2 തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ റാങ്കില്‍ വിരമിച്ച 50 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍ ഡിസംബര്‍ 22 നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202668.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular