ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeStudy Guruഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 20/12/2022

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 20/12/2022

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 20/12/2022: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.



ലാപ്ടോപ്പ്; അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2022 ലെ ലാപ്ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ പ്രൊവിഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ (എം ബി ബി എസ്, ബി.ടെക്, എം.ടെക്, ബി എ എം എസ്, ബി ഡി എസ്, ബി വി എസ് സി ആന്റ് എ എച്ച്, എം ഡി എസ്, എം ഡി, ബി എച്ച് എം എസ്, പി ജി ആയുര്‍വ്വേദ, ഹോമിയോ, എം വി എസ് സി ആന്റ് എ എച്ച്) എന്നീ കോഴ്സുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഡിസംബര്‍ 30 നകം കോഴിക്കോട് കേരള കള്ള് വ്യവസായ തൊഴിലാളി ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2384355.

- Advertisement -




തീയതി നീട്ടി

2023 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി (എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി. 350 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ 23 വരെ ഫീസ് സ്വീകരിക്കും.



ബി.എസ്.സി നഴ്‌സിംഗ് സ്പോട്ട് അലോട്ട്മെന്റ് 23 ന്

2022-23 അദ്ധ്യയന വര്‍ഷം ബി.എസ്.സി നഴ്സിംഗ് കോഴ്സിന് എറണാകുളം. പാലക്കാട്, കാസര്‍ഗോഡ് സിമെറ്റ് കോളേജുകളില്‍ ഒഴിവുള്ള NRI ക്വാട്ടാ സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഡിസംബര്‍ 23 ന് നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 10 നാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. NRI ക്വാട്ട സീറ്റുകളിലേക്ക് യോഗ്യതയുള്ള, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in -ല്‍ അലോട്ട്മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്മെന്റുകള്‍ വഴി പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും No Objection Certificate കൊണ്ടുവരണം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദ്ദിഷ്ടഫീസ് ഒടുക്കി അതത് കോളേജുകളില്‍ ഡിസംബര്‍ 27 ന് അഞ്ചിനകം പ്രവേശനം നേടണം. ഫോണ്‍: 0471-2560363, 364.




പത്താംതരം തുല്യതാ പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍

2022 സെപ്റ്റംബറില്‍ പരീക്ഷാഭവന്‍ നടത്തിയ പത്താംതരം തുല്യതാ പരീക്ഷ എഴുതിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാസെന്ററുകളില്‍ നിന്ന് വാങ്ങണം. സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് വിതരണം ചെയ്യും.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular